Cardamom Live
Login
കാലാവസ്ഥാ വ്യതിയാനങ്ങളും വേരുസംരക്ഷണവും
Back to News
Info 02 Jul 2026, 01:51 PM

കാലാവസ്ഥാ വ്യതിയാനങ്ങളും വേരുസംരക്ഷണവും

ഇടുക്കി പോലുള്ള ഏലം കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ മഴ കുറയുകയും കാലാവസ്ഥ പ്രവചനാതീതമാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ മഴ കുറവാണെന്ന് കരുതി ചെടികൾക്ക് നൽകേണ്ട പരിചരണങ്ങളും വളപ്രയോഗങ്ങളും മാറ്റി വെക്കുന്നത് ശരിയായ രീതിയല്ല. പ്രതികൂല കാലാവസ്ഥയിലും ഏലച്ചെടികൾക്ക് മികച്ച രീതിയിലുള്ള വളപ്രയോഗം നൽകേണ്ടത് അനിവാര്യമാണ്.

ഏലച്ചെടിയുടെ ആരോഗ്യവും ഉൽപ്പാദനവും പ്രധാനമായും വേരുകളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വേരുകൾ എത്രത്തോളം കരുത്തുറ്റതാണോ അത്രത്തോളം രോഗബാധകൾ കുറയുകയും, പൂവിടുന്നതും കായ് പിടിക്കുന്നതും വർദ്ധിക്കുകയും ചെയ്യും. സാധാരണയായി കർഷകർ നൽകുന്ന പല ബൾക്ക് വളങ്ങളും മണ്ണിന്റെ അമ്ലത്വം (pH) വ്യത്യാസപ്പെടുത്തുകയും, ഫ്യൂസേറിയം, ഫൈറ്റോഫ്തോറ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ഇവ മഴപെയ്യുമ്പോൾ പെട്ടെന്ന് ഒലിച്ചുപോകാനും സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ മണ്ണിന്റെ pH നിലനിർത്തുന്നതിനും, സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രാസവളങ്ങൾ, ജൈവവളങ്ങൾ, ജീവാണുവളങ്ങൾ എന്നിവ കൃത്യമായ അനുപാതത്തിൽ നൽകേണ്ടതുണ്ട്. വേനലിലും മഴയിലും ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കാൻ പൊട്ടാഷ്, ബോറോൺ തുടങ്ങിയ മൂലകങ്ങൾ ഈ സമയത്ത് അത്യാവശ്യമാണ്.

Published 1 week ago