Info
21 Sep 2026, 08:07 AM
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; ജാഗ്രതാ നിർദേശം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട കാലാവസ്ഥാ വ്യതിയാനം ക്രമേണ ശക്തി പ്രാപിച്ച് ആന്ധ്ര-ഒഡീഷ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്നു. അടുത്ത ദിവസങ്ങളിൽ ഇത് കൂടുതൽ കരുത്താർജിച്ച് തീവ്ര അല്ലെങ്കിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറി തീരം തൊടാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയും കാലാവസ്ഥാ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേകിച്ച് ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കൻ ഇടനാട് പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലുമായി ഒറ്റപ്പെട്ട കനത്ത മഴ രേഖപ്പെടുത്തി. ഇതിൽ ചില പ്രദേശങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഇപ്പോഴും തുടരുകയാണ്.
അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടിൽ (3 കി.മീ വരെ) നേരിയ തോതിൽ നിലനിൽക്കുന്ന പടിഞ്ഞാറൻ കാറ്റും ഉയർന്ന തട്ടിലെ കിഴക്കൻ കാറ്റും തമ്മിൽ ഒത്തുചേർന്നതാണ് ചുരുങ്ങിയ സമയം കൊണ്ട് കിഴക്കൻ മേഖലകളിൽ കനത്ത മഴയ്ക്ക് വഴിവെച്ചത്. അടുത്ത ഒന്ന് രണ്ട് മണിക്കൂർ കൂടി ഇത്തരം പ്രദേശങ്ങളിൽ മഴ ശക്തി കൂടിയും കുറഞ്ഞും തുടരാനാണ് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങളും പ്രാദേശിക ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു. രാത്രി വൈകിയോ പുലർച്ചെയോടെയോ കൂടുതൽ ശക്തമായ മഴ ചില ജില്ലകളുടെ പടിഞ്ഞാറൻ തീരദേശ മേഖലകളിലേക്ക് നീങ്ങിയേക്കാം.
വരും ദിവസങ്ങളിൽ ഈ വെതർ സിസ്റ്റം തീരത്തോട് അടുക്കുന്നതോടെ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത വർധിക്കും. ന്യൂനമർദ്ദം ഒഡീഷ തീരത്ത് കരകയറുന്നതോടെ ബുധനാഴ്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്കോ വളരെ സജീവമായ കാലവർഷത്തിനോ സാധ്യത കുറവാണ്. തുടർച്ചയായ തോതിലല്ലെങ്കിലും പല അവസരങ്ങളിലായി അടുത്ത ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. സെപ്റ്റംബർ 27-ഓടെ സംസ്ഥാനത്ത് പരക്കെ മഴ സാധ്യതകൾ കുറഞ്ഞു തുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ.

Published 3 weeks ago