Info
22 Sep 2026, 08:14 AM
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ മഴ കനക്കും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമാകുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായോ അതിതീവ്ര ന്യൂനമർദ്ദമായോ ശക്തി പ്രാപിച്ച് ആന്ധ്രപ്രദേശ്–ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. അറബിക്കടൽ മുതൽ കേരളം, തമിഴ്നാട് വഴി ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ മേഖലയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുള്ളതിനാൽ സെപ്റ്റംബർ 21, 23, 24, 25 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
സെപ്റ്റംബർ 22, 23 തീയതികളിൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും സാധാരണ മഴ ലഭിക്കാനാണ് സാധ്യത. വടക്കൻ കേരളത്തിൽ 24, 25 തീയതികളിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Published 3 weeks ago