Info
24 Sep 2026, 07:26 AM
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം: വടക്കൻ ജില്ലകളിൽ മഴ വർധിക്കും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ബുധനാഴ്ച രാത്രിയോടെ ഒറീസ തീരത്ത് കരകയറും. ഇതിന്റെ ഫലമായി ആന്ധ്രാപ്രദേശ്, തെലങ്കാന, ഒറീസ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ മഴയ്ക്ക് കാരണമാകുമെങ്കിലും സംസ്ഥാനത്തുടനീളം മഴ ശക്തിപ്പെടില്ല. എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴയുടെ അളവ് വർധിക്കും.
ബുധനാഴ്ച രാത്രി എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കും. വ്യാഴാഴ്ച പകൽ തെക്കൻ കേരളത്തിൽ അങ്ങിങ്ങായി മഴ തുടരുമെങ്കിലും ഉച്ചയോടുകൂടി കാസർഗോഡ് ജില്ലയിലും തുടർന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ എത്തിച്ചേരും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ മലപ്പുറത്തും, തുടർന്ന് പകലും രാത്രിയുമായി മധ്യ-വടക്കൻ ജില്ലകളിലെ പലയിടങ്ങളിലും മഴ ലഭിക്കും. എങ്കിലും തീവ്രമഴയ്ക്കുള്ള സാധ്യത നിലവിലില്ല. ശനിയാഴ്ചയും വിവിധ പ്രദേശങ്ങളിൽ മഴ തുടരുമെങ്കിലും പരക്കെ ശക്തമായ മഴ പ്രതീക്ഷിക്കേണ്ടതില്ല.
സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴ പൊതുവിൽ ദുർബലമായിരിക്കും. തുടർന്ന് ഒക്ടോബർ ആദ്യ വാരത്തോടെ കാലവർഷം പിൻവാങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇടിയോടു കൂടിയ കിഴക്കൻ മഴ ലഭിച്ചു തുടങ്ങും.

Published 3 weeks ago