Info
02 Oct 2026, 09:26 AM
കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ശക്തമാകുന്നു; മലയോരങ്ങളിൽ ജാഗ്രതാ നിർദേശം
കാറ്റുകളുടെ കൂടിച്ചേരലിനെത്തുടർന്ന് കേരളത്തിൽ തുലാവർഷത്തിന് മുന്നോടിയായുള്ള മഴ സജീവമാകുന്നു. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലും തെക്കൻ-മധ്യ കേരളത്തിലെ കിഴക്കൻ ഇടനാട് മേഖലകളിലുമാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം തുടങ്ങി രാത്രി വരെ നീളുന്ന ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ചുരുങ്ങിയ സമയം കൊണ്ട് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവർ ഉച്ചയ്ക്ക് ശേഷം പ്രത്യേക ജാഗ്രത പാലിക്കണം.
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നിന്ന് പിൻവാങ്ങിയെങ്കിലും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഒക്ടോബർ പത്തിന് ശേഷമേ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കാൻ സാധ്യതയുള്ളൂവെങ്കിലും, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ താഴ്ന്ന തലത്തിലെ പടിഞ്ഞാറൻ കാറ്റും ഉയർന്ന തലത്തിലെ കിഴക്കൻ കാറ്റും കൂടിച്ചേരുന്നതാണ് നിലവിലെ ഇടിമിന്നൽ മഴയ്ക്ക് കാരണം. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയുള്ള പടിഞ്ഞാറൻ തീരദേശ മേഖലകളിൽ വെള്ളിയാഴ്ച മുതൽ മഴ ലഭിച്ചു തുടങ്ങും.

Published 2 weeks ago