Cardamom Live
Login
5,000 കോഴികൾവരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണ്ട: കോഴിവളർത്തൽ ഫാമുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി മലിനീകരണ നിയന്ത്രണ ബോർഡ്
Back to News
Info 19 Oct 2026, 01:17 PM

5,000 കോഴികൾവരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണ്ട: കോഴിവളർത്തൽ ഫാമുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

കേരളത്തിൽ വളർത്തുമൃഗ ഫാമുകൾ പ്രാദേശികമായ പൊതുജന എതിർപ്പുകളെത്തുടർന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികൾ മൂലം അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് പരിഹാരമായി മലിനീകരണ നിയന്ത്രണ ബോർഡ് പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. ഫാമുകളിൽനിന്നുള്ള ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണവും അതുമൂലമുണ്ടാകുന്ന ദുർഗന്ധവും പരിസ്ഥിതി പ്രശ്നങ്ങളുമാണ് സാധാരണയായി ജനരോഷത്തിനും തുടർന്നുണ്ടാകുന്ന നിയമനടപടികൾക്കും കാരണമാകുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച് 5,000 കോഴികൾ വരെയുള്ള ഫാമുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻകൂർ അനുമതിയുടെയോ (Consent to Operate) ലൈസൻസിന്റെയോ ആവശ്യമില്ല. എന്നാൽ ഇവ ബോർഡ് നിഷ്കർഷിക്കുന്ന ശുചിത്വ ഉപാധികളും മാലിന്യ സംസ്കരണ ബദലുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. വലിയ ഫാമുകൾക്ക് മലിനീകരണ നിയന്ത്രണ നിബന്ധനകളും അകലപരിധിയും കർശനമായി ബാധകമാകുമ്പോൾ, ചെറുകിട-ഇടത്തരം കർഷകർക്ക് പുതിയ നിയമങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത്.
Published 3 weeks ago