Cardamom Live
Login
യുവജന തൊഴിൽദാന പദ്ധതി: എയിംസ് പോർട്ടൽ രജിസ്ട്രേഷൻ ഒക്ടോബർ 31-നകം പൂർത്തിയാക്കണം
Back to News
Info 23 Oct 2026, 02:22 PM

യുവജന തൊഴിൽദാന പദ്ധതി: എയിംസ് പോർട്ടൽ രജിസ്ട്രേഷൻ ഒക്ടോബർ 31-നകം പൂർത്തിയാക്കണം

കാർഷിക മേഖലയിലെ ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി കൃഷി വകുപ്പ് നടപ്പാക്കിയ പ്രത്യേക തൊഴിൽദാന പദ്ധതിയിലെ അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനായുള്ള എയിംസ് (AIMS) പോർട്ടൽ രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 31-നകം പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ എല്ലാ അംഗങ്ങളും അടിയന്തരമായി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

പദ്ധതിയിൽ അംഗങ്ങളായിട്ടും കൃഷിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ എയിംസിൽ ഇതുവരെ പേര് രജിസ്റ്റർ ചെയ്യാത്തവർ ആവശ്യമായ തിരിച്ചറിയൽ രേഖകളും ഒ.ടി.പി. ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പറുമായി ഉടൻ തന്നെ ബന്ധപ്പെട്ട കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. അർഹരായ അംഗങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ സമയബന്ധിതമായി ഉൾപ്പെടുത്തുന്നതിനും ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും ഈ രജിസ്ട്രേഷൻ നിർബന്ധമായതിനാൽ അവസാന തീയതി വരെ കാത്തിരിക്കാതെ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Published 2 weeks ago