Cardamom Live
Login
വൈദ്യുതി ബില്ലിനെ ഇനി പേടിക്കേണ്ട; 78,000 രൂപ സബ്സിഡിയോടെ വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാം
Back to News
Info 24 Oct 2026, 10:48 AM

വൈദ്യുതി ബില്ലിനെ ഇനി പേടിക്കേണ്ട; 78,000 രൂപ സബ്സിഡിയോടെ വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാം

ഉയരുന്ന ഗാർഹിക വൈദ്യുതി ബില്ലുകൾക്ക് ദീർഘകാല പരിഹാരവുമായി റൂഫ്‌ടോപ് സോളർ പദ്ധതികൾ സജീവമാകുന്നു. മാസം ആയിരം രൂപയ്ക്ക് മുകളിൽ വൈദ്യുതി ബില്ല് വരുന്ന ഉപഭോക്താക്കൾക്ക് 78,000 രൂപ കേന്ദ്ര-സംസ്ഥാന സർക്കാർ സബ്സിഡിയോടെ ഓൺഗ്രിഡ് സോളർ പ്ലാന്റുകൾ സ്വന്തം വീടുകളിൽ സ്ഥാപിക്കാവുന്നതാണ്. നിലവിൽ ബാങ്ക് വായ്പ സൗകര്യത്തോടെ ലഭ്യമാകുന്ന ഈ പദ്ധതിയുടെ സബ്‌സിഡി കാലാവധി 2027 മാർച്ച് 31 വരെ മാത്രമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബിഎസ്എസ് ഗ്രീൻ ലൈഫും പൊതുമേഖലാ ബാങ്കുകളും സംയുക്തമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുന്നത്. മുഴുവൻ തുകയും മുൻകൂറായി മുടക്കാതെ, ദേശസാത്കൃത ബാങ്കുകൾ വഴി കുറഞ്ഞ പലിശ നിരക്കിലും ഈടില്ലാതെയും തവണ വ്യവസ്ഥയിൽ സോളർ സ്ഥാപിക്കാൻ സാധിക്കും. റീപ്പോ നിരക്കിനൊപ്പം 0.50% ചേർത്തുള്ള കുറഞ്ഞ പലിശ നിരക്കിൽ (നിലവിൽ പ്രതിവർഷം 5.75% നിരക്കിൽ) 10 വർഷം വരെയുള്ള കാലാവധിയിലാണ് ഈ വായ്പ സൗകര്യം ലഭ്യമാകുന്നത്.

മഴക്കാലത്തും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഈ സോളർ പ്ലാന്റുകൾ ഉപയോഗിച്ച് എസി, ഇൻഡക്‌ഷൻ കുക്കർ, വൈദ്യുത വാഹനങ്ങൾ തുടങ്ങി എല്ലാ ഉപകരണങ്ങളും തടസ്സമില്ലാതെ ഉപയോഗിക്കാം. സ്വന്തമായി വീടും സാധുവായ വൈദ്യുതി കണക്ഷനുമുള്ള, മുൻപ് സോളർ സബ്സിഡി കൈപ്പറ്റാത്ത ഏതൊരു ഭാരതീയ പൗരനും ഈ പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. പ്രദേശത്തെ കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ സോളർ ശേഷി അനുസരിച്ച് ഫീസിബിലിറ്റി പരിശോധിച്ചാണ് ഓൺഗ്രിഡ് കണക്ഷനുകൾ നൽകുന്നത്. ഓൺഗ്രിഡ് സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഹൈബ്രിഡ് സോളർ സിസ്റ്റങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
Published 2 weeks ago