Info
28 Oct 2026, 10:23 AM
ജിഎസ്ടി പരിശോധന: ഏലക്ക വ്യാപാര മേഖലയിൽ അനിശ്ചിതത്വം; കർഷകരെയും കൂട്ടുപിടിച്ച് ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികൾ
ഇടുക്കി: ജില്ലയിലെ ഏലക്ക വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരികളുടെ വീടുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനകൾ ഏലക്കാ വ്യാപാര മേഖലയിൽ വലിയ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചിരിക്കുന്നു. നികുതി വെട്ടിപ്പും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനുള്ള സർക്കാരിൻ്റെ നടപടികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇടപെടലുകൾ ഉണ്ടായിരിക്കുന്നത്. വ്യാപാരികളുടെ വസതികളിൽ മുൻകൂറായുള്ള അറിയിപ്പുകളോ രേഖകൾ ആവശ്യപ്പെട്ടുള്ള നടപടികളോ ഇല്ലാതെ നടത്തിയ പരിശോധനകൾ കുടുംബങ്ങളുടെ സ്വകാര്യതയെയും വ്യക്തിമര്യാദകളെയും സാരമായി ബാധിച്ചു. വ്യാപാരവുമായി നേരിട്ട് ബന്ധമില്ലാത്ത ബന്ധുക്കളെപ്പോലും പരിശോധനകളിൽ ഉൾപ്പെടുത്തിയത് ദുഷ്ടലാക്കോടെയാണെന്ന ആരോപണവും ശക്തമാണ്.
ഒട്ടേറെ പ്രതിസന്ധികൾക്ക് ശേഷം ഏലക്ക വിപണിയിൽ ഉണർവുണ്ടായ സമയത്തുണ്ടായ ഈ നടപടികൾ ഏലക്കായുടെ വിലയെ പ്രതികൂലമായി ബാധിക്കുന്ന സമ്മർദ്ദങ്ങൾക്കിടയാക്കി. ലേലകേന്ദ്രങ്ങളിൽ കർഷകർക്ക് ലഭിക്കുന്ന വിലയിൽ പോലും ഇതിന്റെ പ്രതിഫലനമുണ്ടായിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം ഒരു കിലോഗ്രാം ഏലക്കായുടെ വിലയിൽ 200 രൂപ വരെ കുറവുണ്ടായത് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. ചെറുകിട, വൻകിട വ്യാപാരികൾ ഏലക്ക വാങ്ങുന്നത് നിയന്ത്രിക്കുകയോ താൽക്കാലികമായി നിർത്തി വയ്ക്കുകയോ ചെയ്തതോടെ അടിസ്ഥാനപരമായി ഈ പ്രതിസന്ധികളെല്ലാം ബാധിക്കുന്നത് പാവപ്പെട്ട കർഷകരെയാണ്. അതിനാൽ നിയമ നടപടികൾ സ്വീകരിക്കുമ്പോൾ ജില്ലയിലെ കർഷകരുടെ സാമ്പത്തിക സാഹചര്യവും താൽപര്യങ്ങളും കൃത്യമായി പരിഗണിക്കപ്പെടേണ്ടതുണ്ട്.
ജിഎസ്ടി സംവിധാനം നിലവിൽ വന്നതോടെ നികുതി റിട്ടേണുകൾ, വിൽപന ഇടപാടുകൾ, ഇ-വേ ബില്ലുകൾ എന്നിവയെല്ലാം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. ആയതിനാൽ ലഭ്യമായ രേഖകൾ പരിശോധിക്കുകയും വിശദീകരണം തേടുകയും ചെയ്ത ശേഷം മാത്രം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. പരിശോധനകൾ സംബന്ധിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. നികുതി നിയമങ്ങൾ നടപ്പാക്കുന്നതിനൊപ്പം നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളും കർഷകരുടെ സാമ്പത്തിക സ്ഥിരതയും സംരക്ഷിക്കപ്പെടണം. ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ജിഎസ്ടി വിഭാഗത്തിന്റെ നടപടികൾക്കെതിരെ കർഷകരുടെ കൂടി പിന്തുണയോടെ ശക്തമായ സമര രംഗത്തിറങ്ങാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

Published 2 weeks ago