Info
16 Oct 2026, 01:43 PM
ഇഎസ്എ ഭൂപടത്തിൽ അവ്യക്തതയെന്ന് ആരോപണം: സർക്കാരിനെതിരെ ഉന്നയിച്ച പ്രധാന ചോദ്യങ്ങളുമായി കർഷക സംഘടനകൾ
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പരിസ്ഥിതിലോല മേഖലയുടെ (ഇഎസ്എ) പുതിയ കഡസ്ട്രൽ ഭൂപടം സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ, അതിലെ അവ്യക്തതകളിലും ജനവാസ മേഖലകൾ ഉൾപ്പെട്ടതിലും വലിയ പ്രതിഷേധവും ആശങ്കകളും ഉയരുന്നു. ഗൂഗിൾ മാപ്പ് വഴി സാധാരണക്കാർക്ക് കൃത്യമായി മനസ്സിലാക്കാവുന്ന കെഎംഎൽ ഫയലുകളോ സ്ഥലപ്പേരുകളോ വില്ലേജ് അതിർത്തികളോ സർവേ നമ്പറുകളോ ഉൾപ്പെടുത്താതെയാണ് പുതിയ ഭൂപടം വെബ്സൈറ്റിൽ നൽകിയിരിക്കുന്നതെന്ന പരാതിയുമായി കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) രംഗത്തെത്തി. പുതിയ മാപ്പിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പുതുക്കിയ ശുപാർശകളിലും നിരവധി വൈരുധ്യങ്ങളും വിവരങ്ങൾ ഒളിച്ചുകടത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് സംഘടന ആരോപിക്കുന്നു
വനഭൂമി മാത്രമാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുകയെന്ന സർക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ കണക്കുകളാണ് പുതിയ നിർദേശങ്ങളിലുള്ളതെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. റവന്യൂ രേഖകൾ പ്രകാരം വനഭൂമി തീരെയില്ലാത്ത ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, പള്ളിവാസൽ, വെള്ളത്തൂവൽ, ആനവിരട്ടി എന്നീ നാല് വില്ലേജുകളിലായി അയ്യായിരത്തിലധികം ഏക്കർ ഭൂമി ഇഎസ്എയുടെ ഭാഗമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ചിന്നക്കനാലിൽ 2376 ഏക്കറും പള്ളിവാസലിൽ 2008 ഏക്കറും വെള്ളത്തൂവലിൽ 249 ഏക്കറും ആനവിരട്ടിയിൽ 704 ഏക്കറും റവന്യൂ ഭൂമിയാണ് ഇത്തരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വനം മാത്രമാണ് ഇഎസ്എ എന്ന് ആവർത്തിക്കുമ്പോഴും, ഈ വില്ലേജുകളിലെ റവന്യൂ ഭൂമി വനമായി മാർക്ക് ചെയ്യപ്പെട്ടതിൽ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
കേന്ദ്രത്തിന് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ 18-ാം പേജിൽ കാർഡമമം ഹിൽ റിസർവ് (സിഎച്ച്ആർ) നിലവിൽ തന്നെ കേന്ദ്ര വന പരിസ്ഥിതി നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രദേശമാണെന്ന് രേഖപ്പെടുത്തിയതും വിവാദത്തിലായിട്ടുണ്ട്. സിഎച്ച്ആർ വനമല്ലെന്ന സർക്കാരിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമായി കേന്ദ്ര വന നിയമങ്ങൾക്ക് വിധേയമാണെന്ന് ഒപ്പിട്ടു നൽകിയതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനുപുറമെ, വന ഡിവിഷനുകളിലെ കണക്കുകളിൽ സിഎച്ച്ആറിനെ വനമായി കാണിച്ചിരിക്കുന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്.
പരിസ്ഥിതിലോല ഗ്രാമങ്ങളിൽ 'റെഡ് കാറ്റഗറി' വ്യവസായങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി സംസ്ഥാന സർക്കാർ ഉന്നയിച്ച ഏഴ് പ്രധാന നിർദേശങ്ങളും ദുരൂഹതയുണർത്തുന്നതാണ്. പാലുൽപ്പന്ന സംസ്കരണം, കശാപ്പുശാലകൾ, പൊതു മലിനജല ശുദ്ധീകരണ പ്ലാന്റുകൾ (CETPs), 5 എംവിഎയിൽ കൂടുതലുള്ള ഡീസൽ ജനറേറ്ററുകൾ, 100 കെഎൽഡിയിൽ കൂടുതൽ മലിനജലം ഉൽപ്പാദിപ്പിക്കുന്ന ഹോട്ടലുകൾ, പുതിയ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ, പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് ഇളവ് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ഇഎസ്എ പൂർണ്ണമായും വനത്തിനുള്ളിൽ മാത്രമാണെങ്കിൽ വനത്തിനുള്ളിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എന്തിനാണ് ഇളവ് ആവശ്യപ്പെട്ടതെന്നും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.
മുമ്പ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ ഉണ്ടായിരുന്നത് 2024ലെ പഴയ ഭൂപടമാണെന്നും, പരാതി നൽകാനുള്ള സമയപരിധി അവസാനിച്ച ശേഷം പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഈ പുതിയ ഭൂപടത്തിന് എന്ത് നിയമസാധുതയാണുള്ളതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് അടിസ്ഥാനമാക്കിയ കരട് വിജ്ഞാപനത്തിൽ നിന്നും ഓരോ വില്ലേജിലും ഒഴിവാക്കിയതോ കൂട്ടിച്ചേർക്കപ്പെട്ടതോ ആയ സ്ഥലങ്ങൾ തിരിച്ചറിയാൻ സർവേ നമ്പറുകളോ വില്ലേജ് അതിർത്തികളോ ഇല്ലാത്ത ഭൂപടം വഴി സാധ്യമല്ല. വില്ലേജ് അടിസ്ഥാനത്തിൽ ഇഎസ്എ പ്രദേശങ്ങളും നോൺ-ഇഎസ്എ പ്രദേശങ്ങളും വേർതിരിച്ചു കാണിക്കാത്തത് ഗ്രാമങ്ങൾ മൊത്തമായി ഇഎസ്എ ആകുമെന്ന സംശയത്തിന് ഇടയാക്കുന്നു. ഒരേ വില്ലേജിൽ ഒരേ സർവേ നമ്പറിൽ ഇഎസ്എ പ്രദേശവും ഇഎസ്എ അല്ലല്ലാത്ത പ്രദേശവും വന്നാൽ അത് റവന്യൂ രേഖകളിൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ട്. ഈ മാപ്പ് കേന്ദ്രത്തിലേക്ക് അയച്ച തീയതി വ്യക്തമാക്കണമെന്നും, അയക്കുന്നതിന് മുൻപ് പഞ്ചായത്ത് തലത്തിൽ പരിശോധിക്കാൻ ജനങ്ങൾക്ക് അവസരം നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുന്നു. നിലവിൽ ഭൂപടത്തിലും പുതുക്കിയ ശുപാർശയിലും പരാതിയുള്ളവർ അത് സമർപ്പിക്കേണ്ടത് എവിടെയാണെന്ന് സർക്കാർ അടിയന്തരമായി വ്യക്തമാക്കണം

Published 2 days ago