Info
28 Nov 2026, 02:03 PM
ഡിസംബർ 15 മുതൽ സബ്സിഡി രാസവളത്തിന് എഫ്.എഫ്.എസ്. ആപ്പ് നിർബന്ധം; രജിസ്റ്റർ ചെയ്യാത്തവർക്ക് വിലയിളവ് ലഭിക്കില്ല
സബ്സിഡി നിരക്കിൽ രാസവളം ലഭിക്കുന്നതിനായി 'ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്.എഫ്.എസ്.)' ആപ്പ് സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നു. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞ ജൂണിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഡിസംബർ 15 മുതൽ കേരളത്തിലുടനീളം കർശനമാക്കും. ഇതോടെ ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് ഡിസംബർ 15-ന് ശേഷം സബ്സിഡി നിരക്കിൽ വളം ലഭിക്കില്ല. സബ്സിഡി വളത്തിന്റെ വിതരണവും ബുക്കിങ്ങും സുതാര്യവും കാര്യക്ഷമവുമാക്കാൻ കേന്ദ്ര രാസവസ്തു രാസവള മന്ത്രാലയവും കർഷകക്ഷേമ മന്ത്രാലയവും സംയുക്തമായാണ് ഈ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചത്.
എഫ്.എഫ്.എസ്. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കർഷകർ 'അഗ്രിസ്റ്റാക്ക്' വെബ്സൈറ്റിൽ (klfr.agristack.gov.in) വ്യക്തിഗത വിവരങ്ങളും ഭൂമിയുടെ വിശദാംശങ്ങളും നൽകണം. ആധാർ നമ്പർ നൽകുമ്പോൾ ഫോട്ടോ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സ്വയം ലഭിക്കും. തുടർന്ന് കൃഷിഭൂമിയുടെ ബ്ലോക്ക് നമ്പർ, തണ്ടപ്പേർ നമ്പർ, സർവേ നമ്പർ എന്നിവ കരം രസീതിലെ വിവരങ്ങൾക്കനുസരിച്ച് ചേർക്കണം. വില്ലേജ് ഓഫീസർ ഓൺലൈനായി അംഗീകാരം നൽകുന്നതോടെ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയാകും. സ്വന്തമായി ചെയ്യാൻ പ്രയാസമുള്ളവർക്ക് ആധാർ കാർഡും കരം രസീതുമായി കൃഷിഭവനെയോ അക്ഷയ, സി.എസ്.സി. കേന്ദ്രങ്ങളെയോ സമീപിക്കാം.
അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയായ കർഷകർ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് എഫ്.എഫ്.എസ്. ആപ്പ് ഡൗൺലോഡ് ചെയ്യുകയോ അംഗീകൃത വെബ് പോർട്ടലുകൾ, അക്ഷയ, സി.എസ്.സി. കേന്ദ്രങ്ങൾ എന്നിവ വഴിയോ പ്ലാറ്റ്ഫോമിൽ പ്രവേശിക്കണം. അവിടെ ഭൂമിയുടെയും കൃഷിയുടെയും വിവരങ്ങൾ കാണാൻ സാധിക്കും. ആവശ്യമായ വളത്തിന്റെ അളവ് രേഖപ്പെടുത്തി സമീപത്തെ സൗകര്യപ്രദമായ വിൽപ്പനകേന്ദ്രം തിരഞ്ഞെടുക്കുമ്പോൾ ക്യൂആർ കോഡോ ടോക്കണോ ലഭിക്കും. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ കടയിലെത്തി വളം വാങ്ങാം.
നിലവിൽ 3,000 രൂപയോളം വിലവരുന്ന 45 കിലോഗ്രാമിന്റെ ഒരു ചാക്ക് യൂറിയ 266.50 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നത്; ഇതിൽ 2,733.50 രൂപയും സർക്കാർ സബ്സിഡിയാണ്. യൂറിയ പശ നിർമ്മാണത്തിനും കാലിത്തീറ്റയ്ക്കും മറ്റ് അനധികൃത ആവശ്യങ്ങൾക്കും വഴിമാറ്റി വിൽക്കുന്നതായി പരാതിയുള്ള സാഹചര്യത്തിൽ, ആപ്പ് വഴി മാത്രം വിതരണം ഏർപ്പെടുത്തുന്നത് തിരിമറികളും അനധികൃത ഇടപാടുകളും തടയാൻ സഹായിക്കും.

Published 1 day ago