Info
04 Apr 2026, 09:09 PM
ഏലം ലേലത്തിൽ വീണ്ടും കുതിപ്പ് ; ഉയർന്ന വില കിലോയ്ക്ക് 2540 രൂപ
ഏലം കർഷകർക്ക് ആശ്വാസമായി ഇന്നത്തെ (ഏപ്രിൽ 4, 2026) ലേലത്തിൽ വിലയിൽ മികച്ച മുന്നേറ്റം. സ്പൈസസ് ബോർഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് നടന്ന രണ്ട് ലേലങ്ങളിലും ശരാശരി വില കിലോയ്ക്ക് 2500 രൂപയ്ക്ക് മുകളിൽ എത്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശരാശരി വിലയിലുണ്ടായ ഈ വർദ്ധനവ് വിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇന്നത്തെ ലേലത്തിലെ പ്രധാന വിവരങ്ങൾ:
സ്പെഷ്യാലിറ്റി ഇന്ത്യൻ ഫുഡ് പാർക്ക്സ് എക്സ്പോർട്ട്സ് (Speciality Indian Food Parks): ഇവർ നടത്തിയ ലേലത്തിൽ ഉയർന്ന വില കിലോയ്ക്ക് 3443 രൂപ എന്ന മികച്ച നിരക്കിലെത്തി. ശരാശരി വില 2499.6 രൂപയാണ്. 57,425 കിലോ ഏലക്കയാണ് ഈ ലേലത്തിൽ വിറ്റുപോയത്.
ദ കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് സൊസൈറ്റി (CPMCS): ഇവർ നടത്തിയ ലേലത്തിൽ ശരാശരി വില 2540.24 രൂപയായി ഉയർന്നു. 3114 രൂപയായിരുന്നു ഇവിടുത്തെ ഉയർന്ന വില. 55,463 കിലോ ഏലക്കയാണ് ഇവിടെ വിറ്റഴിച്ചത്.
രണ്ട് ലേലങ്ങളിലുമായി ഇന്ന് ഏകദേശം 1.12 ലക്ഷത്തിലധികം കിലോ ഏലക്കയാണ് വിപണിയിൽ എത്തിയത്. വരും ദിവസങ്ങളിലും വിപണിയിലെ ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും വിലയിരുത്തൽ.
ഇന്നത്തെ ലേലത്തിൽ ഏലക്കയുടെ ഉയർന്ന വില കിലോയ്ക്ക് 3443 രൂപയും ശരാശരി വില 2500 രൂപയുമായി ഉയർന്നു. എന്നാൽ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിൽ വൻകിട കമ്പനികളുടെയും സ്റ്റോക്കിസ്റ്റുകളുടെയും താല്പര്യങ്ങളും കാരണമാണ് .
വൻകിടക്കാർ വച്ചിരിക്കുന്ന സ്റ്റോക്കുകൾ ഉയർന്ന ലാഭത്തിൽ വിറ്റഴിക്കുക. ഒപ്പം കൂടിയ വില കാണിച്ച് ഉത്പാദകർ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഏലക്ക വേഗത്തിൽ വിപണിയിൽ എത്തിക്കുക തുടങ്ങിയ ബിസിനസ് തന്ത്രങ്ങളും ഉണ്ടെന്നു കരുതുന്നു .

Published 17 hours ago