Cardamom Live
Login
സൗദിയിൽ റോസാപ്പൂ വിപ്ലവം , ഉല്പാദനത്തിൽ 15% വർധന
Back to News
Info 05 Apr 2026, 04:05 PM

സൗദിയിൽ റോസാപ്പൂ വിപ്ലവം , ഉല്പാദനത്തിൽ 15% വർധന

സൗദി അറേബ്യയിലെ റോസ് ഉല്പാദന മേഖല ശക്തമായ വളർച്ച കൈവരിക്കുന്നുവെന്ന് വിലയിരുത്തൽ. തായിഫ് ഗവർണറേറ്റിൽ പ്രതിവർഷം ഏകദേശം 500 ദശലക്ഷം റോസാപ്പൂക്കൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ആഗോള ഡിമാൻഡ് വർധിക്കുന്നതിനൊപ്പം വാർഷികോത്പാദനം 15 ശതമാനത്തിലധികം വർധിക്കുന്നുവെന്നും സുസ്ഥിര കാർഷിക ഗ്രാമവികസന പദ്ധതി റിപ്പോർട്ട് ചെയ്‌തു. സൗദി, തായിഫ് ഗവർണറേറ്റിലെ ചെറുകിട കർഷകർക്ക് റോസ് ഉല്പാദന മേഖല ഗണ്യമായ സാമ്പത്തിക വരുമാനം നൽകുന്നുണ്ട്.

തായിഫ് ഗവർണറേറ്റിൽ ഏകദേശം 1,300 കൃഷിയിടങ്ങളിലായി 700 ഹെക്ടർ ഫാമുകൾ പ്രതിവർഷം 500 ദശലക്ഷം റോസാപ്പൂക്കൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 52 ദശലക്ഷം സൗദി റിയാൽ വിലമതിക്കുന്ന 36 പെർഫ്യൂം ഫാക്ടറികളാണ് ഈ റോസ് ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നത്. സാങ്കേതിക മാർഗനിർദ്ദേശം, പ്രോജക്ട് ധനസഹായം, മാർക്കറ്റിംഗ് സഹായം, തായിഫിൽ റോസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ഥാപിക്കൽ എന്നിവയിലൂടെ സൗദി റീഫ് ഈ മേഖലയെ പിന്തുണയ്ക്കുന്നു. മേഖലാ വികസന സംരംഭങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുമായ സഹകരിക്കുകയും ചെയ്യുന്നു.

തായിഫിന്റെ അനുയോജ്യമായ കാലാവസ്ഥയിൽ കുറച്ച് വെള്ളം മാത്രം ആവശ്യമുള്ളതും കുറഞ്ഞ കൃഷിചെലവ് വരുന്നതുമായ 20ലധികം തരം സുഗന്ധ സസ്യങ്ങൾ പ്രാപ്‌തമാക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ, പാനീയങ്ങൾ എന്നിവയിലെ ഉപയോഗത്തിലെ വർധനവ് മൂലം ആഗോളതലത്തിൽ റോസാപ്പൂക്കളുടെ ആവശ്യം പ്രതിവർഷം 10 മുതൽ 15 ശതമാനം വരെ വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, സസ്യ ഇനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരിമിതമായ ശാസ്ത്രീയ ഗവേഷണവും ചെറുകിട ഉത്പാദകരെ പിന്തുണയ്ക്കുന്നതിന് സജീവമായ കാർഷിക സഹകരണ സംഘങ്ങളുടെ കുറവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ മേഖല നേരിടുന്നുണ്ട്.
Published 1 day ago