Cardamom Live
Login
വേനൽ മഴയെത്തി, വിളകൾക്ക് നിലമൊരുക്കേണ്ടത് ഇങ്ങനെ!
Back to News
Info 06 Apr 2026, 11:35 AM

വേനൽ മഴയെത്തി, വിളകൾക്ക് നിലമൊരുക്കേണ്ടത് ഇങ്ങനെ!

കുരുമുളക്

കുരുമുളകുനഴ്സറിയിൽ ആദ്യത്തെ രണ്ടാഴ്‌ച നടീൽ തുടരാം. തൈകളുള്ള കൂടുകളിൽ മാസത്തിൻ്റെ ആരംഭത്തി ൽ ബാസിലസ് സബ്‌ടിലസ് 30 ഗ്രാം അല്ലെങ്കിൽ 15 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച ലായനി ഒഴിച്ചുകൊടുക്കുക.

അടുത്ത വർഷം നടുന്നതിനുള്ള വിത്തിനായി തിരഞ്ഞെടുത്ത ഇഞ്ചി മുള പൊട്ടുന്നതിനായി പുക കൊള്ളിക്കുക. അതിനു ശേഷം 3-4 ദിവസം വെയിലത്ത് വാട്ടിയ പാണൽചവറിനു മുകളിൽ വിത്തിഞ്ചി നിരത്തിവയ്ക്കുക.

മഞ്ഞൾ

വിത്തിനുള്ള മഞ്ഞൾ വൃത്തിയാക്കിയതിനുശേഷം വായുസഞ്ചാരമുള്ളിടത്തു

സൂക്ഷിക്കുക.

ഓർക്കിഡ്, ആന്തൂറിയം

മണ്ഡരിയുടെ ആക്രമണസാധ്യത കാണുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതിന്റെ തെളിയോ 15 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയ ലായനിയോ 4 ലീറ്ററിന് ഒരു മില്ലി എന്ന ക്രമത്തിൽ non ionic adjuvant ചേർത്തതിനുശേഷം നന്നായി (ഇലയുടെ അടിയിലും തളിരിലകളിലും ഉൾപ്പെടെ) സ്പ്രേ ചെയ്യുക. നന തുടരുക. ക്ലോറിൻ അടങ്ങിയ വെള്ളം ഒരു കാരണവശാലും നനയ്ക്കാൻ ഉപയോഗിക്കരുത്.

തെങ്ങ്

തെങ്ങോലപ്പുഴുവിൻ്റെ ആക്രമണം സ്‌ഥിരമായി ഉണ്ടാകുന്ന സ്‌ഥലങ്ങളിൽ ഈ വർഷത്തെ കാലാവസ്‌ഥ മൂലം അത് രൂക്ഷമായേക്കും. ഇത് സമീപപ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. എതിർപ്രാണികളെ വിടുന്നതിനായി കൃഷിഭവനുമായി ബന്ധപ്പെടുക. തെങ്ങിൻ തൈകൾക്ക് ആവശ്യമായ തണൽ നൽകിയും പുതയിട്ടും സംരക്ഷിക്കുക. പതിവായി നന നൽകി ശീലിപ്പിച്ചാൽ തുടർന്നുള്ള എല്ലാ വേനൽക്കാലത്തും തെങ്ങിനു നന നൽകേണ്ടിവരും. വേനൽ ചൂടിൽനിന്ന് അവയെ പ്രതിരോധത്തിനായി കാത്സ്യം നൈട്രേറ്റ് Non ionic adjuvant ചേർത്ത് സ്പ്രേ ചെയ്യുക. ഒരാഴ്‌ചയ്ക്കുശേഷം പൊട്ടാസ്യം സിലിക്കേറ്റ് ‌സ്പ്രേ കൂടി നൽകുക.

റംബൂട്ടാൻ/ഫിലോസാൻ

ഇവയുടെ മൂപ്പുകൂടിയ ഇലകൾ മഞ്ഞനിറമാകുമ്പോൾ നന ആരംഭിക്കാം. ആദ്യ ദിവസത്തെ നനയിലൂടെ ചെടിക്ക് 60 ലീറ്റർ വെള്ളം ലഭിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ 35 ലീറ്റർ വെള്ളം ഉപയോഗിക്കണം. നനയ്ക്കേണ്ടത് മരത്തിൻ്റെ മേലാപ്പിൻ്റെ (canopy) പകുതിക്ക് അപ്പുറത്തേക്കാണ്. നന നടത്തുന്ന ഭാഗത്ത് പുതയിട്ടു കൊടുത്താൽ ബാഷ്പീകരണ നഷ്‌ടം നന്നായി കുറയ്ക്കാം.

നെല്ല്

ഈ വർഷത്തെ കാലാവസ്‌ഥയിൽ മുഞ്ഞ, ചാഴി ഇവയുടെ ആക്രമണസാധ്യത കൂടുതലാകാനാണു സാധ്യത. ചാഴിയുടെ നിയന്ത്രണത്തിന് വിളക്കുകെണികൾ ഫലപ്രദമാണ്. ത്രിസന്ധ്യസമയത്ത് വരമ്പുകളിൽ ചെറിയ തീപന്തങ്ങൾ സ്ഥാപിച്ചാൽ ഇവ രണ്ടും അതിലേക്ക് ആകർഷിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്നു. മിക്ക രാസകീടനാശിനികളും മുഞ്ഞയുടെ അനിയന്ത്രിത പെരുകലിന് ഇടവരുത്തുന്നതിനാൽ ഈ പ്രശ്‌നം സൃഷ്ടിക്കാത്തവ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിനായി കൃഷിഭവൻ, കൃഷിവിജ്‌ഞാനകേന്ദ്രങ്ങൾ, കേരള കാർഷിക സർവകലാശാല ഗവേഷണകേന്ദ്രങ്ങൾ, സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം, മങ്കൊമ്പ് തുടങ്ങിയ സ്‌ഥലങ്ങളിലെ വിദഗ്‌ധരുടെ സേവനം ഉപയോഗപ്പെടുത്തുക. അനാവശ്യ കുമിൾനാശിനിപ്രയോഗം നടത്താത്ത പാടങ്ങളിൽ മുഞ്ഞയെയും ചാഴിയെയും നിയന്ത്രിക്കുന്നതിനു കഴിവുള്ള ചില മിത്രകുമിളുകൾ Entamphthoru പോലുള്ളവ പ്രയോജനപ്പെടുന്നതായി കണ്ടുവരുന്നു. Bacterial leaf blight, blast sheeth blight തുടങ്ങിയവയ്ക്കും സാധ്യത കൂടുതലാണ്. പാടങ്ങളിൽ സൂക്ഷ്‌മ നിരീക്ഷണം നടത്തുക. പ്രശ്ന‌ം കണ്ടാലുടൻ തന്നെ കൃഷിഭവനുമായി ബന്ധപ്പെട്ട് രോഗത്തിനെ തിരിച്ചറിഞ്ഞ് നിയന്ത്രണമാർഗം സ്വീകരിക്കുക. കൃഷിഭവനിൽനിന്നു ശുപാർശ ചെയ്തിട്ടുള്ള രോഗനിയന്ത്രണവസ്‌വി നോടൊപ്പം non ionic adjuvant കൂടി ചേർത്തു പ്രയോഗിക്കുന്നത് നിയന്ത്രണഫലം കൂട്ടും. ഇതിനു പുറമേ ശുപാ ർശ ചെയ്‌തിട്ടുള്ള പൊട്ടാഷ് വളത്തിന്റെ 50% അധികമായി നൽകുന്നതും അല്ലെങ്കിൽ പൊട്ടാസ്യം സിലിക്കേറ്റ് സ്പ്രേ നൽകുന്നതും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് കൂടും. കതിരു നിരന്നു കഴിഞ്ഞാൽ ഡ്രോൺ ഉപയോഗിച്ച് കാത്സ്യം നൈട്രേറ്റ്, പൊട്ടാഷിനായി സൾഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഫലപ്രദമായി പ്രേ ചെയ്യുവാൻ സാധിക്കും. പകൽ 9 മണിക്കും 3 മണിക്കും ഇടയിലുള്ള സമയം ഒഴിവാക്കി സ്പ്രേ ചെയ്യാം.

വാഴ

ചൂടിനെ അതിജീവിക്കുന്നതിനായി വാഴയ്ക്കു കാത്സ്യം നൈട്രേറ്റ് (4 ഗ്രാം/ലീ) സ്പ്രേയും തുടർന്ന് ഒരാഴ്‌ചയ്ക്കു ശേഷം പൊട്ടാസ്യം സിലിക്കേറ്റ് സ്‌പ്രേയും (4 ഗ്രാം/ലീ) നൽകുക. നനയ്ക്കുന്നുണ്ടെങ്കിൽ കൂടി ചുവട്ടിൽനിന്ന് ഒരു ചാൺ അകറ്റി പുതയിടുക.

ചേമ്പ്

ചേമ്പ് തുടർച്ചയായി ഒന്നിലധികം വർഷം ഒരേ സ്‌ഥലത്ത് കൃഷി ചെയ്യുന്നത് രോഗബാധ വർധിക്കുന്നതിന് സാധ്യത കൂടുന്നു. ചേമ്പുകൃഷി കഴിഞ്ഞ് 2 വർഷം മറ്റ് തന്നാണ്ടു വിളകൾ കൃഷി ചെയ്യുക. ചേമ്പ് കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി കൃഷിയിടം നന്നായി കിളച്ച് മണ്ണിൻ്റെ അമ്ലത്വം പരിശോധിച്ച് അമ്ല-ക്ഷാരനില 5നും 7നും ഇടയിൽ വരത്തക്കവിധം ഡോളമൈറ്റ്/കുമ്മായം പ്രയോഗിക്കുക.
Published 18 hours ago