Cardamom Live
Login
ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത, സംസ്ഥാനത്ത് 4 ജില്ലകളിൽ മഞ്ഞ അലർട്ട്!
Back to News
Info 06 Apr 2026, 01:14 PM

ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത, സംസ്ഥാനത്ത് 4 ജില്ലകളിൽ മഞ്ഞ അലർട്ട്!

തിരുവനന്തപുരം സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 40-50 കിമീ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. 8 വരെ ഈ സ്‌ഥിതി തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്‌തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സംസ്ഥാനത്ത് മഴയും മേഘങ്ങളും കൂടിയതോടെ താപനിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ 38.5°c രേഖപ്പെടുത്തിയ പാലക്കാട് ഇന്ന് 36°c ആണ് താപനില.
Published 18 hours ago