Cardamom Live
Login
ചക്ക  വിപണിയിൽ വൻ ഡിമാന്റ്;  കിലോയ്ക്ക് 2500 രൂപ വരെ
Back to News
Info 06 Apr 2026, 04:42 PM

ചക്ക വിപണിയിൽ വൻ ഡിമാന്റ്; കിലോയ്ക്ക് 2500 രൂപ വരെ

അരക്കുപോലും കാശാക്കാവുന്ന കിടുക്കാച്ചിയാണു നമ്മുടെ ചക്ക. സീസണായാൽ ഇടിച്ചക്കത്തോരനും കൂഞ്ഞു തോരനും ചക്കക്കുരു ഉപ്പേരിയും നമ്മുടെ അടുക്കളയിൽ സ്‌ഥിര സാന്നിധ്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗരം മസാല ഉപയോഗിച്ചു പാകം ചെയ്യുന്ന ഇടിച്ചക്കക്കറി, ഇറച്ചിക്കറിയെ വെല്ലും. ഇന്ത്യയിൽ ആകെയുള്ള ചക്കയുടെ 45 ശതമാനവും വിളയുന്നതു കേരളത്തിലാണ്. എന്നാൽ, ഇപ്പോഴും 30 ശതമാനത്തിലധികം ചക്കയും പാഴാവുകയാണെന്നാണു കണക്ക്.

ഒരേ വലുപ്പവും ഗുണമേന്മയുമുള്ള ചക്ക കിട്ടാൻ പ്രയാസമാണ് എന്നതു പോലെയാണു ചക്കയുടെ ഉൽപാദനവും വിപണനവും സംബന്ധിച്ച കണക്കും. കാരണം റബർ പോലെയോ കാപ്പി പോലെയോ ചക്ക ഇവിടെ കൃഷി ചെയ്യുന്നില്ല. തന്നെയുമല്ല, വീട്ടാവശ്യത്തിനു ധാരാളം ഉപയോഗിക്കുന്നതിനാൽ കണക്കുകളിൽ കൃത്യത ഉറപ്പാക്കാൻ കഴിയുകയുമില്ല. അടുത്ത കാലത്തായി ചക്കയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചിട്ടുമുണ്ട്. ചക്കയിൽ നിന്ന് ഇനിയുമേറെ വരുമാനത്തിനു വകുപ്പുണ്ട്. അറിയാം, നമ്മുടെ സ്വന്തം സംസ്‌ഥാന ഫലത്തെ.

മൂല്യവർധിത ഉൽപന്നങ്ങൾ

ഉപ്പേരി, ചക്കവരട്ടി, പായസം, ഹൽവ, ഇടിച്ചക്കക്കറി, ചക്കക്കുരു ബിസ്ക്‌കറ്റ്, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്ക ഉണക്കിയത് സ്ക്വാഷ്, ജ്യൂസ്... തുടങ്ങി 60 + ഉൽപന്നങ്ങൾ, 100+ വിഭവങ്ങൾ.

ഇനി വീണുചിതറില്ല കൂഴച്ചക്ക

സീസണിൽ വഴിനീളെ വീണു ചിതറിക്കിടക്കുന്ന കൂഴച്ചക്ക പതിവു കാഴ്ചയായിരുന്നെങ്കിൽ ഇനി അതു മാറും. ചക്ക കൊണ്ടു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ പൾപ്പ് ഉണ്ടാക്കാൻ തുടങ്ങിയതോടെയാണു കൂഴച്ചക്കയ്ക്കു പ്രിയം കൂടിയത്. പൾപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന കുമ്പിളപ്പത്തിനു ഡിമാൻഡ് വർധിച്ചതോടെ ഇടനേലയ്ക്കും (വഴനയില, കുമ്പിളില) വൻ പ്രിയമായി. ഇല ഒരെണ്ണത്തിന് ഒന്നര രൂപവരെ കർഷകനു ലഭിക്കുന്നുണ്ടെന്നു പാലാ നീലൂർ പ്രൊഡ്യൂസർ കമ്പനി അധികൃതർ പറയുന്നു. മീനച്ചിൽ താലൂക്കിലെ നീലൂർ ഗ്രാമത്തിനു ചുറ്റുവട്ടത്തുള്ള ഏതാനും ബേക്കറികളിൽ മാത്രം പ്രതിദിനം നാലായിരത്തിലധികം കുമ്പിൾ അപ്പം ചെലവാകുന്നു. 15 മുതൽ 20 രൂപ വരെയാണ് ഒരെണ്ണത്തിന്റെ വില.

കിലോയ്ക്ക് 2500 രൂപ!

പഴുത്ത ചക്ക വാക്വം ഫ്രൈ ചെയ്‌താൽ വിപണിയിൽ വൻ ഡിമാൻഡാണ്. കൂടുതലും വിദേശ രാജ്യങ്ങളിലേക്കാണു കയറി പോകുന്നത്. പഴുത്ത ചക്ക വാക്വം ഫ്രൈ ചെയ്‌താൽ കാലങ്ങളോളം സൂക്ഷിക്കാം. സിന്ദൂരം പോലുള്ള ചക്കയുടെ ചുള ഡ്രയറിൽ ഉണക്കി നൽകിയാൽ കിലോയ്ക്ക് 2500 രൂപ വരെ ലഭിക്കും.

കൃഷി: 90997 ഹെക്ടർ

ഉൽപാദനം: പ്രതിവർഷം 25 മുതൽ 60 കോടി വരെ

തൂക്കം: 15 ലക്ഷം ടൺ


ഇടിച്ചക്ക/ കൊത്തച്ചക്ക

സീസൺ: നവംബർ മുതൽ ഏപ്രിൽ വരെ

വിപണി മറ്റു സംസ്‌ഥാനങ്ങളിൽ: പ്രതിദിനം 200 ടൺ

മൊത്തവില: കിലോ 20 രൂപവരെ

ഡിമാൻഡ്: ഒന്നു മുതൽ 5 കിലോ വരെ - കൊൽക്കത്ത, ബനാറസ്,

വാരാണസി, ഖൊരക്‌പൂർ എന്നിവിടങ്ങളിലേക്ക് 5 മുതൽ 10 കിലോ വരെ ന്യൂഡൽഹി, ആഗ്ര, ഗ്വാളിയർ

10 കിലോയ്ക്കു മുകളിൽ - ഇറ്റാവ, ബറേലി,
Published 16 hours ago