Cardamom Live
Login
കുരുമുളകിനായി വ്യാപാരികൾ മത്സരിച്ചു, വില കുത്തനെ കൂടി; റബറിനും ഏലത്തിനും നേട്ടം
Back to News
Info 12 Mar 2026, 09:29 PM

കുരുമുളകിനായി വ്യാപാരികൾ മത്സരിച്ചു, വില കുത്തനെ കൂടി; റബറിനും ഏലത്തിനും നേട്ടം

അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളകിനായി മത്സരിച്ചത് ഉൽപന്ന വില തുടർച്ചയായ മൂന്നാം ദിവസവും ഉയർത്തി. ഉത്തരേന്ത്യക്കാർ ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചെങ്കിലും ഡിമാൻഡിന് അനുസൃതമായി കുരുമുളക് കാർഷിക മേഖലകളിൽ നിന്നും വിൽപനയ്ക്ക് ഇറങ്ങിയില്ല. ഉൽപാദനം കുറഞ്ഞത് കണക്കിലെടുത്ത് കരുതലോടുകൂടിയാണ് ചെറുകിട കർഷകർ ചരക്ക് ഇറക്കുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 69,700 രൂപയായി ഉയർന്നു.

രാജ്യാന്തര വിപണിയിൽ ജപ്പാനീസ് യെന്നിന്റെ മൂല്യം വീണ്ടും ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. ജപ്പാനിൽ റബർ കിലോ 380 യെൻ വരെ ഉയർന്നു, ബാങ്കോക്കിൽ ഷീറ്റ് വില കിലോ മൂന്ന് രൂപ കയറി. വിദേശത്ത് നിന്നുള്ള അനുകൂല വാർത്തയിൽ കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 216 രൂപയായി ഉയർന്ന് വിപണനം നടന്നു.

ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. ഇന്ന് വിൽപനയ്ക്ക് എത്തിയ 69,509 കിലോഗ്രാം ഏലക്കയിൽ 67,053 കിലോയും വിറ്റുപോയി. ശരാശരി ഇനങ്ങൾ കിലോ 2294 രൂപയ്ക്ക് കൈമാറി, മികച്ചയിനങ്ങൾ 2759 രൂപയിൽ ഇടപാടുകൾ നടന്നു.

കുരുമുളക്

ഗാർബിൾഡ്: 71,700

അൺഗാർബിൾഡ്: 69,700

പുതിയ കുരുമുളക്: 68,700
Published 3 days ago