Info
08 Apr 2026, 02:30 PM
മല്ലിയില ഇനി കാടുപോലെ വളരും;എളുപ്പത്തിൽ വളരാൻ കുറുക്കുവഴികൾ | cardamom price | cardamom buy
മല്ലിയില വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മല്ലിയില വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാം. ഏതു കൃഷിക്കും ആദ്യ പടി മണ്ണൊരുക്കലാണ്. പുതിയ മണ്ണാണെങ്കിൽ കുമ്മായം ചേർത്ത് മണ്ണ് സൗകര്യം പോലെ വെയിൽ കൊള്ളിച്ച ശേഷം വലിയ കല്ലുകളെല്ലാം നീക്കി ചാണകപ്പൊടി, ചകിരിച്ചോറ്, അൽപം വേപ്പിൻ പിണ്ണാക്ക്, അൽപം കമ്പോസ്റ്റ് എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. അതല്ലെങ്കിൽ, നന്നായി കയ്ഫലം കിട്ടിയതും രോഗ ബാധ ഉണ്ടാകാത്തതും ചെളി ഇല്ലാത്തതും നല്ല ഇളക്കമുള്ളതുമായ ഒരു ഗ്രോബാഗിലെ മണ്ണ് എടുക്കുക.
അതിൽ കുറച്ച് ചാണകപ്പൊടി, അൽപം കമ്പോസ്റ്റ് എന്നിവ ചേർക്കുക (മറ്റ് വളങ്ങളും ചേർക്കാം, ഒന്നും അമിതം ആകണ്ട). ഗ്രോബാഗിനേക്കാൾ നല്ലത് അടുക്കളത്തോട്ടത്തിന് ചട്ടിയോ, വിസ്താരമുള്ള ബേസിനോ ആണ്. മഴ ഏറിയാൽ ഇവ അനായാസം മാറ്റി വയ്ക്കാൻ കഴിയും. ചട്ടിയിൽ മുക്കാൽ ഭാഗത്തോളം നടീൽ മിശ്രിതം നിറയ്ക്കണം. മൂന്നോ നാലോ ദിവസം നന്നായി നനയ്ക്കുക. വിത്ത് പാകുന്നതിൻ്റെ അന്ന് കാലത്തെ നനയ്ക്കുക. വിത്ത് പാകാനായി വട്ടത്തിൽ ഒരു ചാലെടുക്കുക. വിരൽ കൊണ്ട് വരച്ചാൽ മതിയാകും. ഈ ചാലിലേക്ക് വിത്ത് പാകാം. വിത്ത് വെള്ളത്തിൽ ഒരു ദിവസം കുതിർത്തതോ, തേയില വെള്ളത്തിൽ 20 മിനിട്ട് ഇട്ടതോ ആകാം.
പിളർത്തിയ ശേഷം പാകുന്നത് അതിവേഗം മുളയ്ക്കാൻ സഹായിക്കും. വിതറിയ മല്ലി വിത്തിനു മുകളിൽ വിത്ത് മൂടത്തക്ക വിധം സംസ്കരിച്ച ചകിരിച്ചോർ ഇടുക. ചകിരിച്ചോറിനു മുകളിൽ വെള്ളം തളിച്ചുകൊടുക്കാം. മുളയ്ക്കുന്നതു വരെ ഇങ്ങനെ നനയ്ക്കാം. വെള്ളം അധികമാകരുത്. മുകൾ ഭാഗത്ത് എപ്പോഴും നനവ് മാത്രം മതി. മുളച്ചു തുടങ്ങിയാൽ വെയിലിൽ വച്ച് കൊടുക്കാം. വെയിൽ കിട്ടുന്ന സൺഷേഡിന് താഴെ വച്ചാൽ മഴയിൽനിന്നും രക്ഷപ്പെടാം. ആവശ്യത്തിന് വെയിൽ കിട്ടാതിരുന്നാൽ മുളച്ച് നീണ്ട് ആരോഗ്യമില്ലാതെ വളരും. മുളച്ചു വരുന്ന തൈകൾക്ക് വെള്ളം സ്പ്രേ ചെയ്ത് നൽകാം. നന ശ്രദ്ധിച്ചില്ലെങ്കിൽ ചെടികൾ ചെരിയും പിന്നെ നന്നായി കിട്ടില്ല.

Published 3 days ago