Info
11 Apr 2026, 07:31 AM
ഇത് മണ്ണില്ലാ കൃഷി! ചൈനയിൽ വിളവെടുത്തത് 49,100 ടൺ 'സ്വർണ നിറമുള്ള' കൂണുകൾ; ഇത് ലോകത്തിനൊരു മാതൃക | cardamom price | cardamom buy
കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ലഭ്യതക്കുറവും ലോകമെമ്പാടും കൃഷിക്ക് വെല്ലുവിളിയാകുമ്പോൾ അതിനെയെല്ലാം സാങ്കേതികവിദ്യ കൊണ്ട് മറികടക്കുകയാണ് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യ. ക്യൂഷൗ നഗരത്തിലെ അത്യാധുനിക 'ഇൻഡോർ വെർട്ടിക്കൽ ഫാമിങ്' രീതികൾ ഭക്ഷ്യസുരക്ഷയിലും സാമ്പത്തിക വളർച്ചയിലും പുതിയൊരു പാഠപുസ്‌തകം രചിക്കുകയാണ്. പ്രകൃതിയുടെ നിയന്ത്രണത്തിലായിരുന്ന കൃഷിയെ ശാസ്ത്രത്തിന്റെ ചിറകിലേറ്റി വർഷം മുഴുവൻ വിളവെടുക്കാവുന്ന ഒന്നായി ഇവർ മാറ്റിമറിച്ചിരിക്കുന്നു.
സ്മാർട് ഇൻഡോർ ഫാമിങ്, മുറിക്കുള്ളിലെ പ്രകൃതി
മണ്ണിനും മഴയ്ക്കും വെയിലിനും കാത്തുനിൽക്കാതെ, ലാബോറട്ടറികളെ അനുസ്മരിപ്പിക്കുന്ന വലിയ കെട്ടിടങ്ങൾക്കുള്ളിലാണ് ഇന്ന് ചൈനയിലെ കൂൺ ഉത്പാദനം നടക്കുന്നത്. സെൻസറുകളും ഓട്ടമേറ്റഡ് സിസ്‌റ്റങ്ങളും ഉപയോഗിച്ച് കൂണുകൾക്ക് വളരാൻ ആവശ്യമായ അന്തരീക്ഷം കൃത്യമായി സൃഷ്ടിച്ചെടുക്കുന്നു. കൂണുകളുടെ വളർച്ചയ്ക്ക് ഏറ്റവും നിർണായകമായ താപനിലയും ഈർപ്പവും ഡിജിറ്റലായി നിയന്ത്രിക്കപ്പെടുന്നു. വളരെ കുറഞ്ഞ വെളിച്ചം മാത്രം ആവശ്യമുള്ള ഇനങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന 'ലോ ലൈറ്റ്' സംവിധാനങ്ങൾ വിളവിലുണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കുന്നു. കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ തട്ടുകളായി തിരിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.
. എനോക്കി കൂണുകളുടെ വൻതോതിലുള്ള ഉത്പാദനം
ചൈനീസ് വിഭവങ്ങളിൽ അവിഭാജ്യഘടകമായ, നീളമുള്ളതും മെലിഞ്ഞതുമായ എനോക്കി (Enoki) കൂണുകളുടെ ഉത്പാദനത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. സെജിയാങ് ജുൻയുവാൻ ബയോടെക്നോളജി കമ്പനിയിലെ ടെക്‌നീഷ്യനായ സിയോങ് ഹൗക്യാങ് പറയുന്നത് പ്രകാരം, അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ വഴി പ്രതിവർഷം 20,000 ടണ്ണിലധികം എനോക്കി കൂണുകളാണ് അവർ ഉത്പാദിപ്പിക്കുന്നത്. നേരത്തേ കാലവർഷത്തെയും സീസനുകളെയും ആശ്രയിച്ചിരുന്നിടത്ത്, ഇന്ന് 365 ദിവസവും ഒരുപോലെ ഉത്പാദനം നടക്കുന്നു എന്നത് വലിയ നേട്ടമാണ്.
. പോർസിനി എന്ന വിസ്‌മയം
സാധാരണഗതിയിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ പീഠഭൂമികളിൽ മാത്രം കണ്ടുവരുന്ന ഒന്നാണ് പോർസിനി കൂണുകൾ. സീസനൽ ആയി മാത്രം വളരുന്ന ഈ 'സ്വർണ നിറമുള്ള' കൂണുകൾ ഷെജിയാങ്ങിലെ കാലാവസ്‌ഥയിൽ വളർത്തുക എന്നത് മുൻപ് അസാധ്യമായിരുന്നു. എന്നാൽ സ്‌മാർട് ഫാമിങ് സാങ്കേതികവിദ്യയുടെ വരവോടെ, യുനാനിലെ അതേ കാലാവസ്‌ഥാ സാഹചര്യങ്ങൾ ഷെജിയാങ്ങിലെ ഇൻഡോർ ഫാമുകളിൽ പുനഃസൃഷ്ടിക്കാൻ ശാസ്ത്രജ്‌ഞർക്ക് സാധിച്ചു. ഇതോടെ പ്രാദേശികമായി തന്നെ ഇത്തരം അപൂർവ ഇനങ്ങൾ ഉത്പാദിപ്പിക്കാനും വിപണിയിലെത്തിക്കാനും അവർക്ക് കഴിയുന്നു. സാങ്കേതികവിദ്യയും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ സാമ്പത്തിക രംഗത്തും അത് വലിയ മാറ്റമുണ്ടാക്കി. 2025ലെ കണക്കുകൾ പ്രകാരം, ക്യൂഷൗവിലെ കൂൺ വ്യവസായം കൈവരിച്ചത് റെക്കോർഡ് നേട്ടമാണ്. ഒരു വർഷത്തിനിടെ ഉൽപാദിപ്പിച്ചത് 49,100 ടൺ കൂൺ ആണ്. പ്രാദേശിക വിപണിക്ക് പുറമെ കയറ്റുമതി മേഖലയിലും ഈ കുതിച്ചുചാട്ടം ചൈനയ്ക്ക് വലിയ മേൽക്കൈ നൽകുന്നു.

Published 3 days ago