Cardamom Live
Login
വിളവ് കുറഞ്ഞാൽ വെട്ടി മാറ്റണോ അതോ വളം ചെയ്യണോ? തെങ്ങിൻ തോപ്പിലെ വരുമാനം കുറയാതിരിക്കാൻ ശ്രദ്ധിക്കാം | cardamom price | cardamom buy
Back to News
Info 11 Apr 2026, 03:36 PM

വിളവ് കുറഞ്ഞാൽ വെട്ടി മാറ്റണോ അതോ വളം ചെയ്യണോ? തെങ്ങിൻ തോപ്പിലെ വരുമാനം കുറയാതിരിക്കാൻ ശ്രദ്ധിക്കാം | cardamom price | cardamom buy

തെങ്ങിൽ നിന്ന് എല്ലായ്പ്‌പോഴും ഒരേ പോലെ വിളവ് കിട്ടണമെന്നില്ല. പ്രായമേറും തോറും തേങ്ങ പിടിത്തവും കുറയും. മിക്കവാറും ജില്ലകളിൽ വാർദ്ധക്യം ബാധിച്ച തെങ്ങുകളിലും തെക്കൻ ജില്ലകളിലെ തെങ്ങുകൾക്ക് കാറ്റ് വീഴ്‌ച (Root Wilt) ബാധ നിമിത്തവും തേങ്ങ പിടിത്തം കുറവാണ്. ഉത്പാദന ശേഷി പറ്റെ കുറഞ്ഞ തെങ്ങുകൾക്ക് വെറുതെ ജൈവവളവും രാസവളവും കൊടുത്തിട്ട് ഒരു ഗുണവും കിട്ടില്ല.

തെങ്ങുകൾ കുറച്ചൊക്കെ തേങ്ങ പിടിത്തം കാണിക്കുന്നവയാണെങ്കിൽ അവയുടെ ചുവട്ടിൽ കൊത്തി കിളച്ചു ജൈവവളങ്ങൾ, ഉണക്ക ചാണകം, ആട്ടിൻ കാഷ്ട്ടം, പച്ചില വളം (തോല് വളങ്ങൾ), ജീവാണു വളങ്ങൾ, മണ്ണ് സാമ്പിൾ പരിശോധനക്ക് അയച്ചു കിട്ടുന്ന ഫലം ആസ്പദമാക്കി രാസവളങ്ങൾ, സൂക്ഷ്‌മ മൂലകങ്ങൾ, എന്നിവ ചേർത്ത് വിളവും ആരോഗ്യവും കൂട്ടാം.

രോഗ കീട ആക്രമണവും വിളവ് കുറവും നേരിടുന്ന എല്ലാ തെങ്ങുകളെയും പരിചരണം കൊടുത്തിട്ടും ശരി ആകാത്തവയെയും വെട്ടി നീക്കുകയും പുതിയ വിളവ് കൂടിയ സങ്കര തെങ്ങിനങ്ങൾ വാങ്ങി നടുകയും വേണം. വിളവ് പറ്റെ കുറയാത്ത തെങ്ങിൻ തോട്ടങ്ങളിൽ പുതിയ തൈകൾ ഇപ്പോൾ നിൽക്കുന്ന പഴയ തെങ്ങുകളുടെ ചുവട്ടിൽ അടി തൈ ആയി നടാനും പറ്റും. തെങ്ങുകളുടെ ഉത്പാദന ശേഷി ക്ഷയിക്കുന്ന പ്രായം, തെങ്ങിന്റെ ഇനം, കൃഷിയിടത്തിലെ മണ്ണ്, കാലാവസ്ഥ, തെങ്ങിൻ തോട്ടം നിൽക്കുന്ന പ്രദേശത്തെ സൂക്ഷ്‌മ കാലാവസ്ഥ, തെങ്ങുകൾക്ക് നൽകി വരുന്ന ശ്രദ്ധയും പരിചരണവും,, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കണക്കിലെടുത്താണ് അടി തൈ നടീൽ തീരുമാനിക്കേണ്ടത്.

കാലമേറെയായി, ഒരു വിളവുല്പാദന പരിചരണവും കൊടുക്കാത്ത തെങ്ങുകൾ ഉടനെ മുറിച്ചു മാറ്റാതെ നേരത്തെ തന്നെ അടിതൈ വെക്കാൻ ഒരു ആസൂത്രണം വേണം. അങ്ങനെ ആണെങ്കിൽ, ഇപ്പോൾ കിട്ടുന്ന വിളവ് കിട്ടാനും പുതിയ തെങ്ങുകൾ കാപിടിത്തം തുടങ്ങിയാൽ പഴയവയെ ഉടനെ മുറിച്ചു നീക്കാനും പറ്റും. നേരത്തെ, അടി തൈ വെച്ചാൽ, പഴയ തെങ്ങുകളുടെ തണൽ (shadow ) പുതിയ തൈകളുടെ വളർച്ചയെയും തൈകൾ തമ്മിലുള്ള പരസ്‌പര മത്സരം പഴയ തെങ്ങു കളുടെ ഉത്പാദനത്തെയും ബാധിക്കും. എന്നാൽ താമസിച്ചാണ് അടി തൈ വയ്ക്കുന്നതെങ്കിൽ അടി തൈ വയ്ക്കുന്നതിനു മുൻപ്, തന്നെ പഴയ തെങ്ങുകളുടെ ഉത്പാദനം നിലച്ചു കഴിയും. ശരിയായിട്ടുള്ള പ്ലാനിങ് വഴി വരുമാനനഷ്ടം ഒഴിവാക്കാം. വിവിധ പച്ചക്കറി വിളകൾ തെങ്ങിൻ തോട്ടത്തിൽ നട്ടും കർഷകന് വരുമാനം നേടാം. അടി തൈ വെച്ച് പല തവണ ആയി പഴയ തെങ്ങുകൾ നീക്കണം. എന്തായാലും അടി തൈ വെച്ച് ആറ് കൊല്ലം കൊണ്ടു തന്നെ പഴയതെങ്ങുകൾ എല്ലാം നീക്കണം.
Published 3 days ago