Cardamom Live
Login
നാടൻ  പ്ലാവുകളിലെ രാജാവ്
Back to News
Info 11 Apr 2026, 01:09 PM

നാടൻ പ്ലാവുകളിലെ രാജാവ്

നാടൻ പ്ലാവുകളിലെ രാജാവ്
സിന്ദൂര നിറമുള്ള ചെമ്പരത്തി വരിക്ക
നല്ല കടും ചുമപ്പു നിറത്തിൽ സിന്ദൂര ശോഭയോട് കൂടിയ ചുളകളോട് കൂടി കായ്ക്കുന്ന നാടൻ പ്ലാവാണ് ചെമ്പരത്തി വരിക്ക,സിന്ദൂര വരിക്ക എന്ന പേരിലും ഈ പ്ലാവ് അറിയപ്പെടുന്നുണ്ട്.
കേരളത്തിലെ തനതു നാടൻ പ്ലാവുകളിലെ ഏറ്റവും രുചിയേറിയ ചക്കയാണ് ചെമ്പരത്തി വരിക്ക. നല്ല മധുരമേറിയ കാഴ്ചക്കു അതീവ ഭംഗിയുള്ള നല്ല സുഗന്ധമുള്ള ചുളകൾ ആണ് ഈ ചക്കയുടെ ഏറ്റവും വലിയ സവിശേഷത.
കൊട്ടാരക്കരയിലെ കാർഷിക ഗവേഷണ കേന്ദ്രമാണ് ഈ പ്ലാവ് ഇനം ആദ്യമായി ശാസ്ത്രീയമായി വികസിപ്പിച്ചു എടുത്തത്.
വർഷത്തിൽ രണ്ടു തവണ കായ്ക്കും എന്നതും സിന്ദൂര വരിക്കയുടെ പ്രത്യേകത ആണ്.
പുഴുങ്ങാനും പഴമായി കഴിക്കാനും ഈ ചക്ക അനുയോജ്യമാണ്. ഒരു ചക്കക്ക് ഏകദേശം 12 മുതൽ 15 കിലോ വരെ തൂക്കം ലഭിക്കും.
സിന്ദൂര വരിക്കയുടെ ബഡ് ചെയ്ത ഏകദേശം 4 അടി ഉയരുമുള്ള നല്ല കരുത്തുള്ള തൈകൾ ഇപ്പോൾ ലഭ്യമാണ്. ബഡ് ചെയ്ത തൈകൾ 5 വർഷം മുതൽ കായ്ഫലം നൽകി തുടങ്ങും
Published 2 days ago