Info
13 Mar 2026, 09:57 AM
വരൾച്ചാ സമ്മർദ്ദം മറികടക്കാം; വിളകൾ സംരക്ഷിക്കാം | മാർച്ച് മാസത്തെ കാർഷികപാഠങ്ങൾ
കടുത്ത വേനലിൽ കർഷകർ ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാറുണ്ട്. മറ്റു മാസങ്ങളെ അപേക്ഷിച്ച് കാർഷിക വിളകൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായ സമയമാണ് വേനൽക്കാലം. കഠിനമായ ചൂടും മഴയുടെ അഭാവവും വിളകളിൽ 'ഡ്രോട്ട് സ്ട്രെസ്' അഥവാ വരൾച്ചാ സമ്മർദ്ദം സൃഷ്ടിക്കുന്നു. സസ്യങ്ങളുടെ ഇലകൾ വാടാനും പൂക്കൾ കൊഴിയാനും വിളനഷ്ടം സംഭവിക്കാനും ഇടയാക്കുന്ന ഈ സാഹചര്യത്തെ ശാസ്ത്രീയമായ കൃഷീരീതികളിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. മാർച്ച് മാസത്തെ കൃഷിപരിപാലനം എങ്ങനെയെന്ന് അറിയാം.
വരൾച്ചയെ ചെറുക്കാം, ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ
കടുത്ത വേനലും വരൾച്ചയും വിളകളിൽ 'ഡ്രോട്ട് സ്ട്രെസ്' സൃഷ്ടിക്കുന്നു. ഈ സാഹചര്യം സസ്യങ്ങളുടെ എല്ലാ ജീവൻ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കും. ഇലകൾ വാടുക, പൂക്കൾ കൊഴിയുക, വിളനഷ്ടം തുടങ്ങിയവയെല്ലാം വരൾച്ചാ സമ്മർദ്ദം ഇടയാക്കുന്നു. ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ച് ഒരു പരിധിവരെ ചെടികളെ വരൾച്ചയിൽനിന്നു സംരക്ഷിക്കാം.
തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച PPFM (Pink Pigmented Facultative Methylotrophs- Methylobacterium spp) പോലുള്ള ഗുണകരമായ ബാക്ടീരിയകൾ ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. ഇലകളുടെ പുറത്തുവളരുന്ന ഈ മിത്ര ബാക്ടീരിയ സസ്യങ്ങളിൽ ഓക്സിൻ, സൈറ്റോകൈനിൻ എന്നീ വളർച്ചാ ഹോർമോണുകളുടെ ഉൽപ്പാദനം ഉത്തേജിപ്പിക്കുകയും പ്രവർത്തനം ക്രമീകരിച്ച് ജലനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇതു പ്രയോഗിച്ച ചെടികളിൽ ക്ലോറോഫിൽ അളവും ഫോട്ടോസിന്തസിസ് കാര്യക്ഷമതയും ഉയർന്ന അളവിൽ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ, വരൾച്ചാ സമ്മർദ്ദം ചെറുക്കാനുള്ള സസ്യങ്ങളുടെ ആന്തരിക പ്രതിരോധശേഷി വർധിക്കുന്നു. 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് (1% ലായനി) വൈകുന്നേരം നാലു മണിക്കുശേഷം സ്പ്രേ ചെയ്യുക. ഇലയുടെ ഇരുവശങ്ങളും നന്നായി നനയാൻ ശ്രദ്ധിക്കണം. കഠിനമായ വേനലിൽ 10 15 ദിവസത്തെ ഇടവേളയിൽ ആവർത്തിക്കാം. മറ്റു രാസകീടനാശിനികളുമായി കലർത്താതിരിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് 4 5 ദിവസത്തെ ഇടവേളയെങ്കിലും നൽകണം. ഉൽപ്പന്നത്തിൻ്റെ നിലവാരവും ജീവനും ഉറപ്പാക്കുക. CFU നിലവാരം(സാധാരണയായി 10^8 CFU/ml) നോക്കിത്തന്നെ വാങ്ങുക.
ഇതോടൊപ്പം, മൾച്ചിങ് വഴി മണ്ണിലെ ഈർപ്പം സംരക്ഷിക്കൽ, ജൈവവളങ്ങൾ ചേർത്ത് മണ്ണിൻ്റെ ജൈവികത വർധിപ്പിക്കുക, ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള ജലസംരക്ഷണ സാങ്കേതികവിദ്യകൾ നടപ്പാക്കൽ, കടുത്ത ചൂടുസമയത്ത് രാസവളം ഒഴിവാക്കൽ, രാവിലെ ആറു മണിക്കു മുമ്പോ വൈകിട്ട് അഞ്ചു മണിക്കുശേഷമോ മാത്രം നനയ്ക്കുക എന്നിവയെല്ലാം ശാസ്ത്രീയമായി അംഗീകരിച്ച വരൾച്ചാ പ്രതിരോധ മാർഗ്ഗങ്ങളാണ്. മൈക്രോബിയൽ ടെക്നോളജിയും മണ്ണുസംരക്ഷണവും ചേർന്ന ഈ സമഗ്ര സമീപനം വേനൽക്കൃഷിയിൽ സ്ഥിരതയും വിളവും ഉറപ്പാക്കാൻ സഹായിക്കുന്നു.
PPFM തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ Biofertilizer production unit(കോയമ്പത്തൂർ ക്യാമ്പസ്) ൽനിന്ന് മുൻകൂർ ഫോൺ/ഇമെയിൽ വഴി ബന്ധപ്പെട്ടു വാങ്ങാവുന്നതാണ്. TNAU ലൈസൻസുള്ള ഡീലർമാർ, KVK മുഖേനയും വാങ്ങാം.
കുരുമുളക്
തോട്ടങ്ങളിൽ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനായി കുരുമുളകു ചെടിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. ഉണക്കയില, പച്ചില, വാഴത്തട തുടങ്ങിയവ ഉപയോഗിച്ച് വള്ളിയുടെ ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. കുരുമുളക് ചെടികൾ മിതമായ തണൽ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാൽ അധികം തണൽ നൽകുന്ന താങ്ങുമരങ്ങളുടെ കൊമ്പുകൾ ലഘുവായി വെട്ടിമാറ്റണം. ഇതുവഴി സൂര്യപ്രകാശലഭ്യതയും വായുസഞ്ചാരവും മെച്ചപ്പെടുത്താം. കൂടാതെ, രോഗസാധ്യതയും കുറയുന്നു.
ജൈവവളപ്രയോഗവും ഇപ്പോൾ നടത്താം. ഒരു ചെടിക്ക് 10-15 കിലോ ഗ്രാം കാലിവളം/കമ്പോസ്റ്റ് നൽകാം. ഇതു തണ്ടിൽനിന്ന് അകലം പാലിച്ച് ചുവടിനു ചുറ്റും വിതറി നേരിയ കനത്തിൽ മണ്ണിട്ടു മൂടണം. ട്രൈക്കോഡെർമ, സ്യൂഡോമോണസ് എന്നീ ജൈവനിയന്ത്രണ ഉപാധികൾ മണ്ണിൽ ചേർത്തു നൽകുന്നതും വളരെ ഫലപ്രദമാണ്.
മൂടുചീയൽ, ഇലപ്പുള്ളി രോഗം, ആന്ത്രാക്നോസ് എന്നീ കുമിൾരോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ചെടിയിൽ തളിച്ചും നൽകണം.
കീടനിയന്ത്രണം പ്രധാനം
പച്ച തുള്ളൻ, വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയുടെയെല്ലാം ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പെണ്ണ അധിഷ്ഠിത കീടനാശിനിയായ അസാഡിറാക്റ്റിൻ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫിറമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (Cuelure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ ഉപയോഗിക്കുന്നത് വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇടയാക്കും. ജൈവകീടനാശിനികളായ ബ്യൂവേറിയ ബാസിയാന, ലെക്കാനിസിലിയം എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് പച്ചക്കറിയിലെ പുഴുക്കൾ, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, മീലിബഗ് എന്നീ കീടങ്ങളെ നിയന്ത്രിക്കാം. ഇവ കീടാക്രമണത്തിന്റെ പ്രാരംഭദശയിൽത്തന്നെ പ്രയോഗിക്കണം.
കീടങ്ങളുടെ ആക്രമണം നിയന്ത്രണാതീതമായില്ലെങ്കിൽ മാത്രം രാസകീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്ലൂബെൻഡിയാമൈഡ് 480 SC ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചു തളിച്ചു നിയന്ത്രിക്കാം. മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഒബറോൺ(Oberon) 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ തളിച്ചുകൊടുക്കാം.
പയറിലെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിക്കാം(20 ഗ്രാം x ഒരു ലിറ്റർ വെള്ളം). കൂടാതെ, 4 ഗ്രാം മഞ്ഞൾപ്പൊടി ഒരു ഗ്രാം അപ്പക്കാരം, അല്പം കായം എന്നിവ കൂടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചു തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.
എല്ലാത്തരം പച്ചക്കറികൾക്കും മീൻ-ശർക്കര മിശ്രിതം തളിച്ചുകൊടുക്കുന്നത് ഏറെ ഉത്തമമാണ്. ഇതു കീടങ്ങളെ അകറ്റിനിർത്തുന്നതിനൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. കൂടാതെ, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. 2 മില്ലി ലിറ്റർ മീൻ-ശർക്കര മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളുടെ ഇലകളിലും തണ്ടുകളിലും 15 ദിവസത്തെ ഇടവേളകളിൽ തളിക്കാം.
ജാതി, ഗ്രാമ്പൂ: വേനൽ സംരക്ഷണം
മാർച്ച് മാസം പൊതുവേ കേരളത്തിൽ ചൂടു കൂടിയതും വരണ്ടതുമായ കാലാവസ്ഥയാണ്. ഈ സമയത്ത് ജാതിക്കും ഗ്രാമ്പൂവിനും ശരിയായ പരിചരണം ആവശ്യമാണ്. പരിചരണം നൽകുന്നതിലെ വീഴ്ചകൾ, കായ്പിടുത്തം, വിളവ് എന്നിവയെ പ്രതികൂലമായി ബാധിക്കും. ജലസേചനം, വളപ്രയോഗം, പുതയിടൽ എന്നിവ ഇപ്പോൾ പ്രധാനം തന്നെ.
ജാതിക്ക് 5-7 ദിവസത്തിലൊരിക്കൽ മിതമായ ജലസേചനം ഉചിതം. എന്നാൽ, ഗ്രാമ്പൂവിനാകട്ടെ, 3-5 ദിവസത്തിലൊരിക്കൽ നന നൽകണം. ജാതിക്ക് ചാണകം/കമ്പോസ്റ്റ് 5-10 കിലോ ഗ്രാം കൂടാതെ, യൂറിയ 220 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 250 ഗ്രാം, പൊട്ടാഷ് 230 ഗ്രാം എന്ന അളവിൽ നൽകാം. ഗ്രാമ്പൂവിന് യൂറിയ, സൂപ്പർ ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ യഥാക്രമം 260 ഗ്രാം, 275 ഗ്രാം, 230 ഗ്രാം വീതം നൽകാം. ഇത് 8 വർഷത്തിനു മുകളിൽ പ്രായമുള്ള പെൺചെടിക്കു നൽകുന്ന അളവാണ്. 8 വർഷത്തിൽ താഴെ മാത്രം പ്രായമുള്ള ചെടികൾക്ക് മതിയായ അളവിൽ രാസവളപ്രയോഗം നടത്തണം.
ഏലത്തിന് പുതയിടാം
ഏലത്തോട്ടങ്ങളിൽ മണ്ണ് പൂർണമായും ഉണങ്ങാൻ അനുവദിക്കരുത്. ലഭ്യമായ നനയ്ക്കുന്നതിന് ഉത്തമം. കൂടാതെ, ചുവട്ടിൽ പുതയിട്ടു നൽകാം. മിതമായ അളവിൽ രാസവളങ്ങൾ(NPK) നൽകുന്നതിലൂടെ ചെടിയുടെ ശരിയായ വളർച്ചയും പുഷ്ടിയും ഉറപ്പാക്കാം. ഇലപ്പേൻ, മുഞ്ഞ, ശൽക്കകീടങ്ങൾ തുടങ്ങിയ സാധാരണ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പെണ്ണ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചുകൊടുക്കാം. ഇതു വളരെ സുരക്ഷിതവും ഫലപ്രദവുമാണ്. ഏലച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗങ്ങൾക്കെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുന്നതും മറ്റ് ഇലകളുടെ പുഷ്ടി വർധിപ്പിക്കും.
വാഴയ്ക്ക് മൾച്ചിങ് ഫലപ്രദം
വാഴക്കന്നിന്റെ നടീലിനു ശേഷമുള്ള ആദ്യമാസങ്ങളിൽ ഒന്നാവിട്ടു ദിവസങ്ങളിൽ നനച്ചു കൊടുക്കണം. വാഴത്തോട്ടങ്ങളിൽ തുള്ളിനന രീതി വളരെ ഫലപ്രദമാണ്. ഒപ്പം പ്ലാസ്റ്റിക് പുതയിടിൽ കൂടി നടപ്പാക്കിയാൽ പൂർണമായും കളനിയന്ത്രണത്തോടൊപ്പം മണ്ണിലെ താപനില നിയന്ത്രിക്കുന്നതിനും ജലസംരക്ഷണത്തിനും സഹായകമാവും.
കൃത്യമായ വളപ്രയോഗത്തോടൊപ്പം ആവശ്യാനുസരണം സൂക്ഷ്മമൂലകങ്ങളും നൽകണം. കുമിൾ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. ഇലപ്പുള്ളി രോഗം, സിഗാടോക്ക രോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാങ്കോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലകളുടെ മുകളിലും അടിയിലും തളിച്ചു നൽകുക. ചുവട്ടിൽ അധികം ഈർപ്പം ഒഴിവാക്കാനും ശ്രദ്ധ വേണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് കടചീയൽ രോഗത്തെ പ്രതിരോധിക്കും.

Published 2 days ago