Info
14 Apr 2026, 07:12 AM
ഉയർന്നു ഏലം, വെളിച്ചെണ്ണ വിലയും മുന്നോട്ട്, പ്രതിസന്ധി നേരിട്ട് റബർ. | cardamom price | cardamom buy
മദ്ധ്യപൂർവേഷ്യയിലെ സംഘർഷാവസ്‌ഥയ്ക്ക് ഇടയിൽ കപ്പൽ ഗതാഗതത്തിന് നേരിട്ട തടസം റബർ വ്യവസായ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. അസംസ്‌കൃത ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവിനെ തുടർന്ന് മലേഷ്യയിലെ പ്രമുഖ കൈയുറ ഉൽപാദകർ ഈ മാസം മുതൽ അവരുടെ പ്രവർത്തനകൾ നിർത്താനുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ പുതിയ ബാധ്യതകളിൽ നിന്നും അൽപ്പം വിട്ടു നിന്നത് വിലക്കറ്റത്തിന് തടസമായി. പ്രദേശിക അവധികൾ മൂലം വാരമദ്ധ്യം വരെ തായ്‌ലാൻഡ് മാർക്കറ്റ് പ്രവർത്തിക്കില്ല. രാജ്യാന്തര തലത്തിലെ മ്ലാനത മൂലം ഇന്ത്യൻ റബർ വില നേരിയ റേഞ്ചിൽ നീങ്ങി, നാലാം ഗ്രേഡ് കിലോ 229 രൂപ.
വിഷു പടിവാതുക്കൽ എത്തിയിട്ടും കേരളത്തിൽ നിന്നും വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങൾ ചുരുങ്ങിയത് വൻകിട കൊപ്രയാട്ട് മില്ലുകാരെ ആശ്ചര്യപ്പെടുത്തി. അതേ സമയം ഉത്സവ ഡിമാൻ്റിൽ പ്രതീക്ഷ നിലനിർത്തി കാങ്കയത്തെ വ്യവസായികൾ വെളിച്ചെണ്ണ വില ഇന്നലെ 350 രൂപ ഉയർത്തി 23,500 രൂപയാക്കി, തമിഴ്നാട്ടിൽ കൊപ്രയ്ക്ക് 200 രൂപ ഉയർന്നതിൻ്റെ ചുവട് പിടിച്ച് കൊച്ചിയിലും ഉൽപ്പന്ന വില 16,800 രൂപയായി കയറി. എന്നാൽ ഇവിടെ വെളിച്ചെണ്ണ 26,800 രൂപയിൽ സ്‌റ്റെഡിയാണ്.
ഏലക്ക ലേലം മികച്ച പ്രകടനം കാഴ്ചവച്ചു . ഉൽപാദകർ 1,14,061 കിലോഗ്രാം ഏലക്ക വിൽപ്പനയ്ക്ക് ഇറക്കിയതിൽ 97,689 കിലോ ചരക്കും വിറ്റഴിഞ്ഞു. ഉത്സവ ആവശ്യങ്ങൾ മുൻ നിർത്തിയാണ് ചെറുകിട കർഷകർ കരുതൽ ശേഖരം ലേലത്തിന് ഇറക്കിയത്. ശരാശരി ഇനങ്ങൾ കിലോ 2580 രൂപയിലും മികച്ചയിനങ്ങൾ 3501 രൂപയിലും കൈമാറി. ആഭ്യന്തര വാങ്ങലുകാർക്ക് ഒപ്പം കയറ്റുമതി സമൂഹവും ചരക്കിൽ താൽപര്യം കാണിച്ചു.

Published 14 hours ago