Cardamom Live
Login
ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ട്
Back to News
Info 17 Apr 2026, 09:23 AM

ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ട്

വേനൽ മഴ പെയ്യാതെ നിൽക്കുകതന്നെയാണ്.മഴയുടെ കുറവും ഉയർന്ന തോതിലുള്ള ഹ്യുമിമിഡിറ്റിയും ചൂടിന്റെ ആധിക്യത്തെ വർധിപ്പിക്കുന്നു.അടുത്ത ദിവസങ്ങളിലും അത്യുഷ്ണം തുടരും.

സജീവമായ മഴയ്ക്ക് മാസാവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.എന്നാൽ ഈ ദിവസങ്ങളിക്കിടയിൽ അങ്ങിങായി ഒറ്റപെട്ട വേനൽ മഴ ഏതാനും ഇടങ്ങളിലായി ലഭിക്കും.എന്നാൽ ഇത് ചൂടിനെ കുറക്കാൻ പര്യാപ്തമല്ല .

പാലക്കാട്‌ ജില്ലയിൽ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. ജില്ലയിൽ ചില പ്രതേശങ്ങളിൽ 41 ഡിഗ്രി വരെ ചൂട് ഉയരും.പാലക്കാട്‌ ജില്ലയോട് ചേർന്ന് കിടക്കുന്ന മലപ്പുറം തൃശൂർ ജില്ലകളുടെ ഭാഗങ്ങളിലും ഉയർന്ന താപം അനുഭവപ്പെടും.

ചൂടിനിടയിൽ ഇന്ന് (വ്യാഴം ) കേരളത്തിൽ ഏതാനും ഇടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു.പത്തനംതിട്ട കോട്ടയം കൊല്ലം ആലപ്പുഴ എറണാകുളം പാലക്കാട്‌ മലപ്പുറം കോഴിക്കോട് തൃശൂർ വയനാട് ജില്ലകളിൽ ഇന്ന് വൈകീട്ടോ രാത്രിയിലോ ആയി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കും.ഈ മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ ലഭ്യമാകൂ.
Published 23 hours ago