Cardamom Live
Login
മാമ്പഴം ഈച്ച അഥവാ പഴ ഈച്ചകൾ, എങ്ങനെ തടയാം | cardamom buy | cardamom price
Back to News
Info 19 Apr 2026, 07:20 AM

മാമ്പഴം ഈച്ച അഥവാ പഴ ഈച്ചകൾ, എങ്ങനെ തടയാം | cardamom buy | cardamom price

- പുഴുക്കൾ പഴുത്തു തുടങ്ങുന്ന മാങ്ങകളുടെ തൊലിക്കടിയിലായി മുട്ടയിടുന്നു
- മാങ്ങയുടെ കഴമ്പ് ഭക്ഷിച്ചു ഇവ വളരുന്നു.
- പഴങ്ങളുടെ പുറത്തു തവിട്ടു പുള്ളികൾ പ്രത്യക്ഷപ്പെടുകയും ഇവ പൊട്ടി നീരൊലിക്കുകയും ചെയ്യുന്നത് കാണാം.

നിയന്ത്രണമാർഗ്ഗങ്ങൾ

- സമയനാസൃതമായി വിളവെടുപ്പ് നടത്തുക.
- കീടബാധയേറ്റതും മാവിൻ ചുവട്ടിൽ വീണുകിടക്കുന്നതുമായ മാങ്ങകൾ നശിപ്പിക്കുക.
- തോട്ടം നന്നായി ഉഴുത് മറിക്കുന്നത് മണ്ണിൽ ഒളിച്ചിരിക്കുന്ന സമാധി ദശകളെ നശിപ്പിക്കുന്നതിന് സഹായിക്കും.
- തുളസിക്കെണികൾ ( നാല് എണ്ണം ഒരു മരത്തിൽ ) മാവിന്റെ ശിഖരങ്ങളിൽ തൂക്കിയിടുക
- ബ്യുവേറിയ ബാസിയാന (2%) ലായനി മണ്ണിൽ ചേർക്കുക- 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുക.
- കീടാക്രമണം രൂക്ഷമാകുമ്പോൾ ഓരോ മാസം ഇടവിട്ട് മാലത്തിയോൺ 2 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തുണ്ടാക്കിയ ലായനിയിൽ 20 ഗ്രാം ശർക്കര ലയിപ്പിച്ചു തളിക്കുക.
Published 1 day ago