Info
14 Mar 2026, 08:27 AM
പല രാജ്യങ്ങളിലും നിരോധിച്ച ചെടി, കേരളത്തിൽ വൈറൽ; ഭംഗി കണ്ട് മയങ്ങല്ലേ!
പുറത്തേക്കിറങ്ങിയാലോ സോഷ്യൽ മീഡിയ തുറന്നാലോ എവിടെയും ക്യാറ്റ്സ്‌ക്ലോ വസന്തമാണ്. വീടിനെയും മതിലുകളെയും പൊതിഞ്ഞ് നിൽക്കുന്ന ഈ മഞ്ഞപ്പൂക്കൾ കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. കണ്ണിന് കുളിർമ നൽകുന്ന കാഴ്ച. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഓർമ്മിപ്പിക്കുകയാണ് സസ്യശാസ്ത്രജ്ഞർ. കാണാൻ ഭംഗിയുള്ള ഈ ചെടി നിസ്സാരക്കാരനല്ല. പ്രകൃതിക്കും വനസമ്പത്തിനും ഭീഷണിയാണ്.
വിശ്വസിക്കാൻ പ്രയാസം തോന്നുന്നോ? പല രാജ്യത്തും നിരോധിച്ച ചെടി കൂടിയാണ് ക്യാറ്റ്സ് ക്ലോ. പൂച്ചയുടെ നഖം പോലെ മരത്തിലും ഭിത്തികളിലും അള്ളിപ്പിടിച്ച് കയറുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേര്. 30 മീറ്റർ വരെ ഉയരത്തിൽ വളരാൻ ഇവയ്ക്കു കഴിയും. വർഷത്തിൽ രണ്ട് തവണ പൂക്കുന്നതുകൊണ്ടും, പരിപാലനം അധികം ആവശ്യമില്ലാത്തതിനാലും പലരും തങ്ങളുടെ വീട്ടുമുറ്റത്തും ബാല്ക്കണിയിലുമെല്ലാം ഇവ ധാരാളമായി നട്ടിട്ടുണ്ട്. എന്നാൽ ലുക്ക് മാത്രം പോരല്ലോ.
സൂര്യപ്രകാശം ഉപയോഗിച്ച് ചെടികൾ ഭക്ഷണം പാകം ചെയ്യുന്നതിനാണ് ഫോട്ടോസിന്തസിസ് അഥവാ പ്രകാശസംശ്ലേഷണം എന്ന് പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. ഒരു സസ്യത്തിനു വളരാൻ അത് അത്യാവശ്യവുമാണ്. എന്നാൽ ക്യാറ്റ്സ്‌ക്ലോ ഒരു മരത്തിൽ പടർന്ന് കയറിയാൽ സൂര്യപ്രകാശം കിട്ടാത്ത വിധം ഇലകളെ പൊതിയും. സ്വാഭാവികമായും ആ മരം നശിക്കും. നിലത്ത് പടർന്ന് കയറുന്നതും ഏറെ പ്രശ്നമാണ്. അടുത്തുള്ള സസ്യങ്ങളെയെല്ലാം നശിപ്പിക്കുന്ന ഒരു അധിനിവേശ സസ്യമാണ് ക്യാറ്റ് ക്ലോ.
ഇനി അഥവാ ഇത് കാട്ടിലേക്ക് പടർന്നാൽ പ്രകൃതിയും വനസമ്പത്തും നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാരണത്താൽ തന്നെയാണ് ഓസ്‌ട്രേലിയ, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ ഈ ചെടി നിരോധിച്ചിട്ടുള്ളതും. ക്യാറ്റ്സ്‌ക്ലോ കൊണ്ടുള്ള ഉപദ്രവങ്ങളെപ്പറ്റി അറിയാത്തവരാണ് പലപ്പോഴും ഈ ചെടിയെ വളർത്താൻ പ്രോത്സാഹിപ്പിക്കുന്നത്. ലുക്ക് കണ്ടു വീഴരുത്. സൂക്ഷിക്കണം

Published 1 day ago