Info
21 Apr 2026, 12:13 PM
ഗുജറാത്തിലെ ഗ്രാമങ്ങളിൽ വൻ മാറ്റം! ഡിജിറ്റൽ ഹരിത വിപ്ലവത്തിന് തുടക്കമിട്ട് സർക്കാർ; സഹായം ലഭിച്ചത് 25000 കർഷകർക്ക്
ഭാരതത്തിന്റെ കാർഷിക ഭൂപടത്തിൽ ഗുജറാത്തിന് എക്കാലത്തും സവിശേഷമായ സ്‌ഥാനമുണ്ട്. എന്നാൽ ഇന്ന്, പരമ്പരാഗത രീതികളിൽ നിന്ന് ശാസ്ത്രീയവും സാങ്കേതികവുമായ ഒരു പുതിയ യുഗത്തിലേക്ക് ഗുജറാത്തിലെ കർഷകർ ചുവടുവയ്ക്കുകയാണ്. ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത് ഗുജറാത്ത് നർമ്മദ വാലി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൻ്റെ (ജിഎൻഎഫ്‌സി) സിഎസ്ആർ വിഭാഗമായ നർമ്മദാനഗർ റൂറൽ ഡെവലപ്മെന്റ്റ് സൊസൈറ്റി (എൻഎആർഡിഇഎസ്) ആണ്. 2024 മാർച്ചിൽ ആരംഭിച്ച നർമ്മദ കിസാൻ സമൃദ്ധി പരിയോജന (എൻകെഎസ്പി) എന്ന പദ്ധതിയിലൂടെ, വെറും ഒരു വർഷത്തിനുള്ളിൽ ഗുജറാത്തിലെ ഗ്രാമീണ സമ്പദ്വ്യവസ്‌ഥയെ അടിമുടി മാറ്റുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.
. വിടവുകൾ നികത്തുന്ന ശാസ്ത്രീയ സമീപനം
കാർഷിക ഗവേഷണ ശാലകളിൽ രൂപപ്പെടുന്ന പുതിയ കണ്ടെത്തലുകൾ മണ്ണിൽ പണിയെടുക്കുന്ന കർഷകരിലേക്ക് എത്തുന്നില്ല എന്നതായിരുന്നു ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻകെഎസ്‌പി ഡിസൈൻ ചെയ്തിരിക്കുന്നത്. ഡേറ്റാ അധിഷ്‌ഠിതവും സാങ്കേതിക വിദ്യയിൽ ഊന്നിയതുമായ ഒരു മാതൃകയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.
നാഴികക്കല്ലുകൾ ഒറ്റനോട്ടത്തിൽ
1. 25,000ലധികം കർഷകരെ സർവ്വേ നടത്തി അവരുടെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു
2. 21,000ലധികം മണ്ണ്-ജല സാംപിളുകൾ ശേഖരിച്ച് ശാസ്ത്രീയമായി പരിശോധിച്ചു
3. 84,000ലധികം ആധുനിക കൃഷി സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ നേരിട്ട് നടപ്പിലാക്കി
4. 17,000ലധികം കർഷകർക്ക് നേരിട്ടുള്ള ഉന്നമന പദ്ധതികളുടെ ഗുണഫലം ലഭിച്ചു
.മോഡൽ അഗ്രികൾച്ചറൽ സെൻററുകൾ
ഈ പദ്ധതിയുടെ ഏറ്റവും വലിയ കരുത്ത് ഗ്രാമതലങ്ങളിലുള്ള 49 മോഡൽ അഗ്രികൾച്ചറൽ സപ്പോർട്ട് സെൻ്ററുകളാണ്. നേരത്തേ ഉണ്ടായിരുന്ന ജിഎൻഎഫ്സി കേന്ദ്രങ്ങളെ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായി ഉയർത്തുകയാണ് ചെയ്‌തത്. ഓരോ കേന്ദ്രവും നയിക്കുന്നത് കൃഷിശാസ്ത്രത്തിൽ ബിരുദമുള്ള വിദഗ്‌ധരാണ്. ഇവിടെ കർഷകർക്ക് ലഭിക്കുന്നത് കേവലം വളം മാത്രമല്ല, മറിച്ച് ഒട്ടേറെ സേവനങ്ങളാണ്. ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു. മണ്ണിന്റെ ഗുണമേന്മ അനുസരിച്ചുള്ള വിള ഉപദേശങ്ങൾ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവും അവ ലഭ്യമാക്കാനുള്ള സഹായവും, ആധുനിക കൃഷി രീതികളെക്കുറിച്ചുള്ള കൃത്യമായ പരിശീലനവും ലഭിക്കുന്നു.
. സാങ്കേതിക വിദ്യയും 'നമോ ഡ്രോൺ ദീദിയും'
കൃഷിയിൽ ടെക്നോളജി എങ്ങനെ ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് എൻകെഎസ്‌പി. പ്രത്യേകം വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി കർഷകരുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രാദേശിക ഭാഷകളിൽ അവർക്ക് കൃഷി നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഗുജറാത്തിലെ 2400 ഏക്കറിലധികം കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ ഇതിനകം പൂർത്തിയായി കഴിഞ്ഞു. ഇത് സമയം ലാഭിക്കുന്നതിനോടൊപ്പം കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, 'നമോ ഡ്രോൺ ദീദി' എന്ന പദ്ധതിയിലൂടെ ഗ്രാമീണ വനിതകൾക്ക് ഡ്രോൺ ഓപ്പറേറ്റർമാരായി തൊഴിൽ നൽകാനും ജിഎൻഎഫ്സിക്ക് സാധിച്ചു.
. കൂട്ടായ പ്രവർത്തനം
ഒറ്റപ്പെട്ട പ്രവർത്തനങ്ങൾക്ക് പകരം എല്ലാ സർക്കാർ - സ്വകാര്യ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റികൾ (SAUs), കൃഷി വിജ്‌ഞാന കേന്ദ്രങ്ങൾ (KVKs), ജിജിആർസി, എടിഎംഎ തുടങ്ങി സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്. ഗ്രാമതലത്തിൽ 49 പ്രോജക്റ്റ് അസോസിയേറ്റുകളും 93 ബ്രാൻഡ് അംബാസഡർമാരും കർഷകരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. ഗ്രാമസഭകളും ഫാർമർ ക്ലബ്ബുകളും വഴി കർഷകർക്ക് പരസ്‌പരം അറിവ് പങ്കുവയ്ക്കാനുള്ള വേദികളും ഒരുക്കിയിട്ടുണ്ട്.
. നേതൃത്വത്തിൻ്റെ ദീർഘവീക്ഷണം
മുൻ ഐഎഎസ് ഉദ്യോഗസ്‌ഥരായ ഗൗരി കുമാർ, പങ്കജ് ജോഷി എന്നിവരുടെ ദീർഘവീക്ഷണത്തിൽ വിരിഞ്ഞ ഈ പദ്ധതിയെ ഇന്ന് മുന്നോട്ട് നയിക്കുന്നത് ജിഎൻഎഫ്‌സി എംഡി രാജ്‌കുമാർ ബെനിവാൾ (ഐഎഎസ്) ആണ്. 'കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ദേശീയ ലക്ഷ്യത്തോടൊപ്പം വികസിത് ഗുജറാത്ത്, വികസിത് ഭാരത് എന്നീ സ്വപ്നങ്ങളിലേക്കുള്ള ചുവടുവെപ്പാണിത്. ശാസ്ത്രീയ ഉപദേശങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതിലൂടെ സുസ്‌ഥിരമായ ഒരു കൃഷി മാതൃകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,' എന്നും രാജ്‌കുമാർ ബെനിവാൾ വ്യക്തമാക്കി.
ഭാവിയും വെല്ലുവിളികളും
ഒരു പൈലറ്റ് പ്രോജക്റ്റായി തുടങ്ങി ഇന്ന് ഗുജറാത്തിലെ 49 ക്ലസ്‌റ്ററുകളിലേക്ക് വ്യാപിച്ച ഈ പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അഗ്രി-എൻ്റർപ്രണർഷിപ്പിന്റെ ഭാഗമായി കർഷകരെ സംരംഭകരാക്കി മാറ്റുക, ഉൽപന്നങ്ങൾക്ക് നേരിട്ട് മാർക്കറ്റ് ലിങ്കേജ് ഒരുക്കുക, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാധ്യതകൾ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് ഭാവി പദ്ധതികൾ. വെറുമൊരു വളം നിർമാണ കമ്പനി എന്നതിലുപരി, ഭാരതത്തിന്റെ അന്നദാതാക്കളുടെ ജീവിത നിലവാരം ഉയർത്തുന്ന ഒരു സാമൂഹിക ശക്തിയായി ജിഎൻഎഫ്‌സി മാറിക്കഴിഞ്ഞു. ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഗുജറാത്തിലെ ഗ്രാമങ്ങളിൽ വരാനിരിക്കുന്നത് അഭിവൃദ്ധിയുടെ പുതിയൊരു വസന്തമാണ്. അറിവും സാങ്കേതികവിദ്യയും കൈകോർക്കുമ്പോൾ അത് എങ്ങനെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നു എന്നതിൻ്റെ ഉത്തമ മാതൃകയാണ് 'നർമ്മദ കിസാൻ സമൃദ്ധി പരിയോജന',

Published 23 hours ago