Info
21 Apr 2026, 04:16 PM
കടകളിൽ നിന്ന് വാങ്ങുന്ന മുന്തിരികളിലെ മാരക വിഷാംശങ്ങൾ എങ്ങനെ നീക്കം ചെയ്യാം? ചില എളുപ്പവഴികൾ ഇതാ
വിപണിയിൽ നിന്ന് വാങ്ങുന്ന മുന്തിരികളുടെ തൊലിയിൽ ഒളിഞ്ഞിരിക്കുന്ന കീടനാശിനികളും രാസവസ്‌തുക്കളും ആരോഗ്യത്തിന് ഹാനികരമാണ്. മുന്തിരിയുടെ നേർത്ത തൊലിയും അവ വളരുന്ന രീതിയും കാരണം രാസവസ്തുക്കൾ അവയിൽ എളുപ്പത്തിൽ പറ്റിപ്പിടിക്കുന്നു. സാധാരണ വെള്ളത്തിൽ ഒന്ന് കഴുകുന്നത് കൊണ്ട് മാത്രം ഇവ നീക്കം ചെയ്യപ്പെടില്ല. മുന്തിരിയിൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് കീടനാശിനി സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. മുന്തിരിക്കുലകളിലെ ഓരോ ചെറിയ പഴത്തിനും ഇടയിലുള്ള വിടവുകൾ രാസവസ്തുക്കൾ തങ്ങിനിൽക്കുന്നു. മുന്തിരിയുടെ തൊലി വളരെ നേർത്തതും സുഷിരങ്ങളുള്ളതുമായതിനാൽ കീടനാശിനികൾ ആഴത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്. കൂടതെ, പൂപ്പൽ ബാധിക്കാതിരിക്കാൻ കർഷകർ വിളവെടുപ്പിന് തൊട്ടുമുൻപ് വരെ പലപ്പോഴും കീടനാശിനികൾ പ്രയോഗിക്കാറുണ്ട്.
. വെള്ളത്തിൽ വൃത്തിയാക്കുക
ഏതൊരു ലായനി ഉപയോഗിക്കുന്നതിന് മുൻപും മുന്തിരി ടാപ്പിന് താഴെ ഒഴുകുന്ന തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. മുന്തിരികൾ ഒരു അരിപ്പയിൽ വച്ച് 30 സെക്കൻഡ് നേരം വെള്ളത്തിനടിയിൽ പിടിക്കുക. കൈകൾ കൊണ്ട് ഇവ വൃത്തിയാക്കുക. ഇത് മുന്തിരിയുടെ മുകളിലെ പൊടിപടലങ്ങളും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു.
. ബേക്കിങ് സോഡ
കീടനാശിനികളെ നീക്കം ചെയ്യാൻ ഏറ്റവും ഫലപ്രദമായ മാർഗം ബേക്കിങ് സോഡ ഉപയോഗിക്കുന്നതാണ്. ഒരു വലിയ പാത്രത്തിൽ വെള്ളമെടുക്കുക. ഒരു ലീറ്റർ വെള്ളത്തിന് 1 ടീസ്‌പൂൺ ബേക്കിങ് സോഡ എന്ന കണക്കിൽ ചേർക്കുക. മുന്തിരികൾ ഇതിൽ 10 മുതൽ 15 മിനിറ്റ് മുക്കിവയ്ക്കുക. വീര്യം കുറഞ്ഞ ബേക്കിങ് സോഡ വേണം ഇതിനായി ഉപയോഗിക്കാൻ. ഇതിനുശേഷം വെള്ളത്തിൽ ഒരിക്കൽ കൂടി കഴുകുക. കഴുകാൻ ഡിറ്റർജന്റുകളോ സോപ്പോ ഉപയോഗിക്കരുത്.
. വിനാഗിരി
കീടനാശിനികൾക്ക് പുറമെ മുന്തിരിയിലുണ്ടാകാൻ സാധ്യതയുള്ള ബാക്ടീരിയകളെയും പൂപ്പൽ ബീജങ്ങളെയും നശിപ്പിക്കാൻ വിനാഗിരി സഹായിക്കും. ഒരു സ്‌പൂൺ വിനാഗിരിക്ക് 3 സ്‌പൂൺ വെള്ളം എന്ന അനുപാതത്തിൽ ലായനി തയാറാക്കുക. 5 മുതൽ 10 മിനിറ്റ് വരെ മുന്തിരി ഇതിൽ കുതിർക്കുക. വിനാഗിരിയുടെ ഗന്ധം മാറുന്നതിനായി പിന്നീട് നന്നായി കഴുകുക. ഇത് മുന്തിരിയുടെ രുചിയെ ബാധിക്കില്ല.
ശരിയായ രീതിയിൽ ഉണക്കിയെടുക്കാം
വൃത്തിയാക്കൽ പ്രക്രിയയിലെ പ്രധാനപ്പെട്ട ഘട്ടമാണിത്. ഈർപ്പം തങ്ങിനിന്നാൽ മുന്തിരി വേഗത്തിൽ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. കഴുകിയ മുന്തിരി ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവലിലോ നിരത്തിയിടുക. ഇതിനു ശേഷം, ഇവ ഒപ്പി ഉണക്കിയെടുക്കുക. പൂർണമായും ഉണങ്ങിയ ശേഷം മാത്രം ഫ്രിജിൽ സൂക്ഷിക്കുക. ഇത് പൂപ്പൽ വരുന്നത് തടയുകയും മുന്തിരി കൂടുതൽ ദിവസം ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.

Published 22 hours ago