Info
21 Apr 2026, 08:51 PM
കാലാവസ്ഥ റിപ്പോർട്ട്
എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം ജില്ലകളുടെ വിവിധ/ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ നിലവിൽ ലഭിക്കുന്നുണ്ട്. മേൽപ്പറഞ്ഞ ജില്ലകളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും കൊല്ലം ആലപ്പുഴ ജില്ലകളുടെ ചില ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തൃശൂർ മലപ്പുറം കോഴിക്കോട് ഉൾപ്പെടെയുള്ള ചില ജില്ലകളുടെ ചില/ചുരുക്കം ചില ഭാഗങ്ങളിലും രാത്രി/നാളെ പുലർച്ചയോടെ മഴ സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും എതിരെ അതീവ ജാഗ്രത പാലിക്കുക.
Published 9 hours ago