Cardamom Live
Login
കാലാവസ്ഥ റിപ്പോർട്ട്
Back to News
Info 22 Apr 2026, 12:49 PM

കാലാവസ്ഥ റിപ്പോർട്ട്

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വേനൽ മഴ ലഭിക്കുന്ന പ്രദേശങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും. തിരുവനന്തപുരം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട മലപ്പുറം വയനാട് കണ്ണൂർ ജില്ലകളുടെ ഏതാനും ചില ഭാഗങ്ങളിൽ/ഒറ്റപെട്ട പ്രദേശങ്ങളിലാണ് ഇന്ന് വേനൽ മഴ സാധ്യത. എന്നാൽ നാളെ മുതൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ മഴ ലഭിക്കാൻ ഉള്ള സാധ്യതയുണ്ട്.

ഏപ്രിൽ 27/28ഓടെ മഴ വിവിധ/കൂടുതൽ പ്രദേശങ്ങളിൽ ആയി വേനൽ മഴ ലഭിച്ച് തുടങ്ങാൻ ഉള്ള സാധ്യതയുണ്ട്. വേനൽ മഴയുടെയും ശക്തിയിലും പതിയെ വർധനവ് കണ്ട് തുടങ്ങും ഏപ്രിൽ 29,30 പിന്നെ മെയ്‌ മാസം ആദ്യ ദിനങ്ങളിൽ ആയി തന്നെ കേരളത്തിൽ ഒരു വിധം വ്യാപകമായി തന്നെ ലഭിക്കാൻ ഉള്ള സാധ്യതയുണ്ട് എന്നാണ് നിലവിലെ വെതർ മോഡൽ ഡാറ്റകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. ഇത് വരെ കാര്യമായ വേനൽ മഴ ലഭിക്കാത്ത ജില്ലകളിലും പ്രദേശങ്ങളിലും പോലും വേനൽ മഴ ലഭിക്കാൻ ഉള്ള സാധ്യതകൾ മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഉണ്ട്‌.

കിഴക്കൻ കാറ്റിനോടൊപ്പം ചില സമയങ്ങളിൽ പടിഞ്ഞാറൻ കാറ്റും ശക്തിപ്പെട്ട് തുടങ്ങാൻ ഉള്ള സാധ്യത ഈ അടുത്ത മാസത്തോടെ ഉണ്ട്‌. ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപ് ഭാഗത്തും അതിനോട് ചേർന്നു കിടക്കുന്ന അറബിക്കടൽ പ്രദേശങ്ങളിലും ശക്തമായ മേഘ സാന്നിധ്യം രൂപപ്പെടാൻ ഉള്ള സാഹചര്യം വെതർ മോഡൽ ഡാറ്റാകളിൽ നിന്ന് വ്യക്തമാണ്. അതിനാൽ തന്നെ മെച്ചപ്പെട്ട വേനൽ മഴ മേൽപ്പറഞ്ഞ ഏപ്രിൽ അവസാന മെയ്‌ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

ചില കിഴക്കൻ ഇടനാട് പ്രദേശങ്ങളിൽ ഒറ്റപെട്ട ശക്തമായ/അതിശക്തമായ മഴകളും ലഭിക്കാം. കുറഞ്ഞ സമയം കൊണ്ട് ആകും ഇത്തരം മഴകൾ ലഭിക്കാൻ സാധ്യത എന്നുള്ളതിനാൽ മലവെള്ളപ്പാച്ചിലിനും, കിഴക്ക് നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസുകളിൽ പെട്ടന്ന് ജലനിരപ്പ് ഉയരാൻ ഇത് കാരണമായേക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യയുള്ളതിനാൽ അവയ്ക്കെതിരെ കൂടുതൽ ജാഗ്രത വേണ്ടി വന്നേക്കും
Published 18 hours ago