Info
24 Apr 2026, 05:02 AM
വെളിച്ചെണ്ണ, കൊപ്ര വിലയിൽ ചാഞ്ചാട്ടമില്ല, കുതിച്ചുചാടി ഏലയ്ക്ക. വിപണി ഇന്നലെ
കുരുമുളക് സംഭരിക്കാൻ അന്തർസംസ്‌ഥാന വ്യാപാരികൾ ഉത്സാഹിച്ചെങ്കിലും ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും വിൽപ്പനക്കാർ കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്‌ഥരാക്കി. ഉൽപാദന മേഖലകളിലെ സ്റ്റോക്കിസ്റ്റുകൾ വൻ വില മോഹിച്ച് ചരക്ക് പിടിക്കുന്നതും ലഭ്യത കുറച്ചു. ഇന്നലെ അൺ ഗാർബിൾഡ് മുളക് കിലോ 701 രൂപയായി ഉയർന്ന് വ്യാപാരം നടന്നു. അതേ സമയം വിയറ്റ്നാം മാർക്കറ്റിൽ ഉൽപ്പന്ന വിലയിൽ ഇന്ന് നേരിയ കുറവ് സംഭവിച്ചെങ്കിലും ഇതര ഉൽപാദന രാജ്യങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ അവരുടെ നിരക്കിൽ മാറ്റം വരുത്തിയില്ല.
ഉൽപാദകർ കൊപ്ര പച്ചതേങ്ങ നീക്കം നിയന്ത്രിച്ചത് നാളികേരോൽപ്പന്നങ്ങളുടെ വില ഇടിവിനെ താൽക്കാലികമായി പിടിച്ചു നിർത്തി. കൊച്ചിയിൽ വെളിച്ചെണ്ണ, കൊപ്ര വിലകൾ സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി. തെരഞ്ഞടുപ്പ് മൂലം ഇന്നലെ തമിഴ്‌നാട് വിപണി ഇന്ന് പ്രവർത്തിച്ചില്ല.
ഉൽപാദന മേഖലയിൽ ഇന്നലെ രണ്ട് ലേലങ്ങളിലായി കൊത്തം 1.80 ലക്ഷം കിലോ ഏലയ്ക്കയാണ് അവസാന ദിവസം ലേലത്തിൽ ഇറങ്ങിയത്. ചരക്ക് സംഭരണത്തിൽ കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും പരസ്‌പരം മത്സരിച്ചതോടെ മികച്ചയിനങ്ങളുടെ വില കിലോ 6024 രൂപയായി ഉയർന്നു, കൊറോണ കാലയളവിന് ശേഷം ആദ്യമായാണ് ഏലയ്ക്ക ഇത്തരത്തിൽ ഒരു കുതിച്ചു ചാട്ടം കാഴ്ചവെക്കുന്നത്. ശരാശരി ഇനങ്ങൾ കിലോ 2675 രൂപയിൽ കൈമാറി.
പ്രതികൂല കാലാവസ്‌ഥയിൽ റബർ ടാപ്പിങ് സ്‌തംഭിച്ചതിനാൽ വിപണികളിൽ ചരക്ക് വരവ് കുറവാണ്. വ്യവസായികൾ നാലാം ഗ്രേഡിന് കിലോ 240 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 235 രൂപയ്ക്കും വാങ്ങി. തായ് വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില ഉയർന്നു, ജപ്പാനിൽ റബർ അവധി വില കിലോ 400 യെന്നിലേയ്ക്ക് കയറി.

Published 7 hours ago