Info
29 Apr 2026, 02:53 PM
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (29.04.2026) ഉച്ചക്ക് 2.15 മണിക്ക് അരുവിക്കര ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( മുൻപുള്ള 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 30 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഐ പി ആര് ഡി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
തിരുവനന്തപുരം
വാര്‍ത്താക്കുറിപ്പ്
29 ഏപ്രിൽ 2026
Published 16 hours ago