Cardamom Live
Login
ഇത്തവണ കോളടിച്ചത് പത്തനംതിട്ടയ്ക്ക്; സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജില്ലയിൽ
Back to News
Info 02 May 2026, 09:07 PM

ഇത്തവണ കോളടിച്ചത് പത്തനംതിട്ടയ്ക്ക്; സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജില്ലയിൽ

ഇക്കുറി സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ
പെയ്തത് പത്തനംതിട്ട ജില്ലയിൽ. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ച ഒരേയൊരു ജില്ല പത്തനംതിട്ടയാണ്. 244.9 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കേണ്ട സ്‌ഥാനത്ത് 256.7 മില്ലിമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. വ്യാഴം രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. വ്യാഴം (30) ഉച്ചകഴിഞ്ഞു പെയ്‌ത മഴയുടെ കണക്കു കൂടി ചേരുമ്പോൾ ഇത് ഇനിയും വർധിക്കും.

പത്തനംതിട്ട മാറ്റിനിർത്തിയാൽ കോഴിക്കോട് ജില്ലയിൽ മാത്രമാണ് ശരാശരിക്ക് അടുത്ത് മഴ ലഭിച്ചത്. അതും 17 % കുറവാണ്. 20 % വരെയുള്ള വ്യത്യാസം മഴക്കണക്കിൽ പരിഗണിക്കാറില്ല. 9 ജില്ലകളിൽ 20 % മുതൽ 40 % വരെ മഴ കുറഞ്ഞു. ഇടുക്കി 61 %, മലപ്പുറം 71 %, പാലക്കാട് 74 % എന്നിങ്ങനെയാണു മഴ കുറവ്. സംസ്‌ഥാനത്താകെ 46 % മഴ കുറവാണ് കഴിഞ്ഞ രണ്ടു മാസം ലഭിച്ചത്. ശക്‌തമായ വെയിലും അൾട്രാ വയലറ്റ് തീവ്രതാ പ്രശ്ന‌ങ്ങളും സംസ്‌ഥാനത്തുടനീളമുണ്ടായിരുന്നു. ലക്ഷദ്വീപിൽ വേനൽ മഴ പെയ്ത്‌തത്‌ 4 മില്ലിമീറ്റർ മാത്രമാണ്. 44.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണിത്. 91 % മഴ കുറവാണിവിടെ.
Published 9 hours ago