Info
16 Mar 2026, 01:43 PM
ബ്രസീലിന്റെ വനങ്ങളെ വിഴുങ്ങി പ്ലാവ്; കേരളത്തിന്റെ പ്രിയ ചക്ക അവിടെ വില്ലൻ
മലയാളികളുടെ പ്രിയപ്പെട്ട ഫലവും കേരളത്തിന്റെ ചിഹ്ന്നങ്ങളിലൊന്നുമാണു ചക്ക. എന്നാൽ അപ്രതീക്ഷിതമായ ഒരു പാരിസ്‌ഥിതിക മാറ്റത്തിൽ പ്ലാവ് ഇന്ന് ബ്രസീലിലെ ചില ഭാഗങ്ങളിൽ, വിശേഷിച്ച് പ്രശസ്‌തമായ അറ്റ്ലാന്റിക് വനമേഖലയിൽ ഒരു അധിനിവേശ സസ്യമായി മാറിയിയിട്ടുണ്ട്. ഗുരുതരമായ പാരിസ്‌ഥിതിക വെല്ലുവിളി ഇതുകാരണമുണ്ടായിട്ടുണ്ടെന്നു ഗവേഷകർ പറയുന്നു.
പതിനേഴാം നൂറ്റാണ്ടിലാണ് പോർച്ചുഗീസുകാർ പ്ലാവ് ബ്രസീലിലെത്തിച്ചത്. കേരളത്തിലും ഗോവയിലും ചക്കയുടെ ഉപയോഗം കണ്ടാണ് അവർ ഇതു ബ്രസീലിലെത്തിക്കാൻ തീരുമാനിച്ചത്. ബ്രസീലിൽനിന്നുള്ള ഫലങ്ങൾ കേരളമുൾപ്പെടെയുള്ളിടങ്ങളിലും അവർ എത്തിച്ചിരുന്നു. ബ്രസീലിലെ ഉഷ്ണമേഖലാ കാലാവസ്‌ഥയോടും ഫലഭൂയിഷ്ഠമായ മണ്ണിനോടും പ്ലാവ് അത്ഭുതകരമായി പൊരുത്തപ്പെട്ടു. കാലക്രമേണ, കൃഷിയിടങ്ങളിൽനിന്ന് പുറത്തുകടന്ന് അടുത്തുള്ള വനങ്ങളിലേക്കും വ്യാപിച്ചു.
ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്ന് റിയോ ഡി ജനീറോയിലെ ടിജൂക്ക ദേശീയോദ്യാനമാണ്. അറ്റ്ലാന്റിക് വനത്തിലെ ഈ സംരക്ഷിത മേഖലയിൽ പ്ലാവുകൾ സമൃദ്ധമായി വളരുന്നുണ്ട്. അവ ധാരാളം ചക്കകൾ ഉത്പാദിപ്പിക്കുന്നു, സ്വാഭാവിക ശത്രുക്കളോ രോഗങ്ങളോ കുറവുമാണ്. ഈ ചക്കകൾ വനത്തിലെ നിലത്ത് വീഴുമ്പോൾ, മൃഗങ്ങൾ അവ ഭക്ഷിക്കുകയും വിത്തുകൾ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് മരങ്ങൾ അതിവേഗം പെരുകാൻ ഇടയാക്കും.കോട്ടി (ഒരുതരം കരടി വർഗം), കുരങ്ങുകൾ, കരണ്ടുതീനികൾ തുടങ്ങിയ മൃഗങ്ങൾ ഈ പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു. അവ ചക്കപ്പഴം തിന്നുകയും വിത്തുകൾ വനത്തിലുടനീളം കൊണ്ടുപോകുകയും ചെയ്യും. ഈ സ്വാഭാവിക വിത്തുവിതരണം ബ്രസീലിലെ വനങ്ങളിൽ പ്ലാവുകളുടെ എണ്ണം അതിവേഗം കൂട്ടി.
പ്ലാവുകൾ അതിവേഗം വളർന്ന് വനമേലാപ്പ് കീഴടക്കും. അതിനാൽ തദ്ദേശീയ സസ്യങ്ങൾക്കുള്ള സൂര്യപ്രകാശവും സ്‌ഥലവും പരിമിതപ്പെടുന്നു. റിയോ ഡി ജനീറോയിൽ നടന്ന ഒരു പഠനത്തിൽ, ചില വനഭാഗങ്ങളിലെ 35 ശതമാനത്തിലധികം മരങ്ങളും പ്ലാവ് പോലുള്ള അധിനിവേശ സസ്യങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാവിൻ്റെ വ്യാപനം നിയന്ത്രിക്കാൻ പരിസ്ഥിതി സംരക്ഷകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ടിജൂക്ക ദേശീയോദ്യാനത്തിൽ നിന്നുമാത്രം പതിനായിരക്കണക്കിന് പ്ലാവിൻ തൈകളാണ് വർഷങ്ങളായി പിഴുതുമാറ്റിയത്.
ഇന്ത്യയിലും ബ്രസീലിലുമടക്കം പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും ചക്ക വളരെ വിലമതിക്കുന്ന ഒരു ഭക്ഷ്യവസ്‌തുവാണ്. ചക്ക വിളവെടുക്കുന്നത് അവയുടെ വ്യാപനം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അതോടൊപ്പം പ്രാദേശിക സമൂഹങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുമെന്നും ചില പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ശാസ്ത്രീയമായി ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് എന്നറിയപ്പെടുന്ന പ്ലാവിൻറെ ജന്മദേശം ദക്ഷിണ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളാണ്, പ്രത്യേകിച്ചും ഇന്ത്യ.

Published 2 days ago