Info
15 May 2026, 02:14 PM
രാജ്യാന്തര വിപണിയിൽ കൊക്കോ വില കുതിക്കുന്നു!
ആഗോളതലത്തിൽ കൊക്കോ വിലയിൽ വൻ വർദ്ധനവ് ,വിപണിയിലെ വൻ കുതിച്ചുചാട്ടം
• റെക്കോർഡ് വർദ്ധനവ്: ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കൊക്കോ വില ഒറ്റ ദിവസം കൊണ്ട് 13% വർദ്ധിച്ചു. 2024-ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്.
• വില നിലവാരം: ടണ്ണിന് 4285 ഡോളറിൽ നിന്ന് ഒറ്റയടിക്ക് 4801 ഡോളറിലേക്ക് വില ഉയർന്നു. വരും ദിവസങ്ങളിൽ ഇത് 5100 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
വില കൂടാൻ കാരണമെന്ത്?
പടിഞ്ഞാറൻ ആഫ്രിക്ക, ഇന്തോനേഷ്യ, ഇക്വഡോർ തുടങ്ങിയ പ്രധാന കൊക്കോ ഉൽപ്പാദന രാജ്യങ്ങളിൽ 'എൽ നിനോ' പ്രതിഭാസം മൂലം ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആഗോള വിപണിയിൽ കൊക്കോ ലഭ്യത കുറയുമെന്ന ആശങ്ക കാരണം വൻകിട കമ്പനികൾ ഉൽപ്പന്നം മുൻകൂട്ടി വാങ്ങിക്കൂട്ടുന്നതാണ് വില ഉയരാൻ കാരണം.
ഇന്ത്യൻ വിപണിയിലെ തന്ത്രങ്ങൾ
രാജ്യാന്തര തലത്തിൽ വില വർദ്ധിച്ചിട്ടും ഇന്ത്യയിലെ പ്രമുഖ ചോക്ലേറ്റ് കമ്പനികൾ ആഭ്യന്തര വിപണിയിൽ വില ഉയർത്താൻ മടിക്കുകയാണ്.
• നിലവിൽ പച്ച കൊക്കോയ്ക്ക് 110 രൂപയും, കൊക്കോ പരിപ്പിന് 310 രൂപയുമാണ് ഇവർ നൽകുന്നത്.
• വിവരങ്ങൾ അറിയാത്ത കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പരമാവധി കൊക്കോ ശേഖരിക്കാനുള്ള തന്ത്രമാണ് വ്യവസായികൾ പയറ്റുന്നത്.
കർഷകർ എന്തുചെയ്യണം?
ആഗോള വിപണിയിലെ ഈ വലിയ മാറ്റം വൈകാതെ നമ്മുടെ നാട്ടിലും പ്രതിഫലിക്കും. അതിനാൽ പെട്ടെന്ന് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നം വിറ്റൊഴിവാക്കാതെ, കൃത്യമായ വില ലഭിക്കുന്നത് വരെ കാത്തിരിക്കുക.
Published 19 hours ago