Cardamom Live
Login
മേയ് മാസത്തിലെ ഏലം കൃഷി പരിചരണം: കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ - 3
Back to News
Info 20 May 2026, 05:02 PM

മേയ് മാസത്തിലെ ഏലം കൃഷി പരിചരണം: കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ - 3

മേയ് മാസത്തിലെ ഏലം കൃഷി പരിചരണം: കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ - 3

ഫോളിയാർ വളങ്ങൾ നൽകൽ (Foliar Nutrition)

പുതുശരടുകൾക്ക് ആവശ്യമായ മൂലകങ്ങളുടെ കൃത്യമായ വിതരണം ഉറപ്പാക്കാനും വളർച്ച ത്വരിതപ്പെടുത്താനും ഫോളിയാർ വളങ്ങൾ തളിക്കുന്നത് വളരെ നല്ലതാണ്. മഴ ലഭിച്ച ശേഷമാണ് ഫോളിയാർ പ്രയോഗം നടത്തേണ്ടത്.

200 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്ന വിവിധ കോമ്പിനേഷനുകൾ താഴെ നൽകുന്നു (ഇതിൽ ഏതെങ്കിലും ഒരു കൂട്ട് തിരഞ്ഞെടുക്കാം):

• ഓപ്ഷൻ A: ZINCABOR (500 ml) + CALMINO (200 ml) + SPROUT (150 ml)
• ഓപ്ഷൻ B: BLOOM MAGIC (1 Kg) + MINGLE (200 gm) + SPROUT (150 ml)
• ഓപ്ഷൻ C: PHOSMAGIC (1 Kg) + EXCEED (200 gm) + SEAMIGRO (200 ml)
• ഓപ്ഷൻ D: FRUITMAGIC (1 Kg) + MINGLE (200 gm) + SPROUT (150 ml)

6. കാനകൾ വൃത്തിയാക്കൽ (Drainage Cleaning)

ശക്തമായ കാലവർഷം എത്തുന്നതിനു മുൻപായി തോട്ടങ്ങളിലെ കാനകൾ കൃത്യമായി വൃത്തിയാക്കണം. തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഏലത്തിന്റെ വേരുകൾ ചീഞ്ഞുപോകാൻ കാരണമാകും. അതിനാൽ വെള്ളക്കെട്ട് ഒഴിവാക്കാനായി കാനകളിലെ തടസ്സങ്ങൾ മാറ്റി ജലവാർച്ച ഉറപ്പാക്കുക.

Published 1 week ago