Info
17 Mar 2026, 08:41 PM
വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിൽ ഇടിവ്.
രാജ്യാന്തര റബർ അവധി വ്യാപാര രംഗത്ത് ഇടപാടുകളുടെ വ്യാപ്തിയിൽ കുറവ് അനുഭവപ്പെടുന്നു. ജപ്പാനീസ് വിപണിക്ക് ഒപ്പം സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും വാങ്ങൽ താൽപര്യം ചുരുങ്ങുന്നത് വിപണിയുടെ അടിയൊഴുക്കിൽ മാറ്റങ്ങൾക്ക് ഇടയാക്കാം. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 235 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ കിലോ 218 രൂപയിലും ലാറ്റക്സ് കിലോ 143 രൂപയിലും വ്യാപാരം നടന്നു.
സംസ്ഥാനത്ത് നാളികേരോൽപ്പന്നങ്ങളുടെ വില ഒരാഴ്ച്ചയിൽ ഏറെയായി സ്റ്റെഡിയാണ്. മാസാരംഭത്തിൽ വെളിച്ചെണ്ണ തിരിച്ചു വരവിന് ശ്രമം നടത്തിയത് മുൻ നിർത്തി തമിഴ്‌നാട് ലോബി നിരക്ക് ഉയർത്തി കൊപ കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ചെങ്കിലും എണ്ണയ്ക്ക് പ്രദേശിക ഡിമാന്റ് വീണ്ടും കുറഞ്ഞത് വിപണിയെ പിന്നോട്ട് അടിക്കാനുള്ള സാധ്യതകൾക്ക് ശക്തിപകരുന്നു. കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 125 രൂപ ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കൊപ്ര വിലയും ഇന്ന് അവിടെ കുറഞ്ഞു.
രണ്ട് ലേലങ്ങളിലായി ഇന്നലെ മുക്കാൽ ലക്ഷം കിലോഗ്രാം ഏലയ്ക്ക വിൽപ്പനയ്ക്ക് ഇറങ്ങി. ആഭ്യന്തര വ്യാപാരികളിൽ നിന്നുള്ള വാങ്ങൽ താൽപര്യം ശക്തതമാണെങ്കിലും വിദേശ ഇടപാടുകൾ രംഗത്ത് നിന്ന് അൽപ്പം പിൻവലിയുന്നത് വിലയെ ബാധിച്ചു. ശരാശരി ഇനങ്ങൾ കിലോ 2100 രൂപ റേഞ്ചിലേയ്ക്ക് താഴ്ന്നു. മദ്ധ്യപൂർവേഷ്യയിൽ നിന്നുള്ള പുതിയ ഓർഡറുകളുടെ വരവിൽ കുറവ് അനുഭവപ്പെടുന്നുണ്ട്.

Published 21 hours ago