Info
25 May 2026, 12:41 PM
കിലോയ്ക്ക് 3 ലക്ഷം രൂപ! വിളഞ്ഞത് ‘കോഹിനൂർ’ ഫലം, തോട്ടത്തിന് കാവലിരുന്ന് ഉടമ; മുന്നിൽ വൻ വെല്ലുവിളി

ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴമായ 'മിയാസാക്കി' ഒഡീഷയിലെ ഒരു സാധാരണ ഗ്രാമത്തിൽ വിളയിച്ചെടുത്ത് ദേബ പടിയാമി എന്ന കർഷകൻ. രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന, ജപ്പാനിൽ നിന്നുള്ള ഈ അപൂർവയിനം മാമ്പഴം 'സൂര്യന്റെ മുട്ട' (Egg of the Sun) എന്നാണ് അറിയപ്പെടുന്നത്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിച്ച തൈ, യാതൊരു ആധുനിക കൃഷിരീതികളും അറിയാതെയാണ് ദേബ നട്ടുവളർത്തിയത്. ജാപ്പനീസ് കാലാവസ്ഥയിൽ മാത്രം വളരുന്ന ഈ ചെടി ഒഡീഷയിലെ കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കായ്ച്ചത്. വെണ്ണപോലെ മൃദുവായ ഉൾക്കാമ്പും, ഉയർന്ന മധുരവും, നാരുകളില്ലാത്ത പ്രത്യേകതകളുമുള്ള ഈ മാമ്പഴം ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്.
ലക്ഷങ്ങൾ വിലമതിക്കുന്ന മാമ്പഴം കാണാൻ നിരവധി ആളുകൾ എത്തുന്നതിനാൽ, മോഷണം ഭയന്ന് രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് തോട്ടത്തിന് കാവൽ നിൽക്കുകയാണ് ദേബ ഇപ്പോൾ. എന്നാൽ ഈ മാമ്പഴം വിജയകരമായി വിളയിച്ചെടുത്തുവെങ്കിലും, രാജ്യാന്തര നിലവാരമുള്ള വിപണി കണ്ടെത്തുക എന്നതാണ് ദേബയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് എവിടെ, ആർക്ക് വിൽക്കണമെന്ന് ഈ സാധാരണ കർഷകന് കൃത്യമായ ധാരണയില്ല. ശരിയായ കയറ്റുമതി സംവിധാനങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ, വിലപ്പെട്ട ഈ ഫലം വളരെ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക വിപണിയിൽ വിൽക്കേണ്ടി വരും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Published 3 days ago