Info
27 May 2026, 07:24 AM
കാലവർഷം വൈകുന്നു; ജൂൺ 4-ന് കനത്ത മഴയോടെ കേരളത്തിൽ എത്താൻ സാധ്യത

ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കേരളത്തിൽ എത്താൻ വൈകുമെന്ന് റിപ്പോർട്ട്. ജൂൺ 4-ഓടെ മാത്രമേ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കാലവർഷം ഔദ്യോഗികമായി കേരളത്തിൽ എത്താൻ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. മെയ് 26-ഓടെ കാലവർഷം എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നേരത്തെയുള്ള പ്രവചനം. എന്നാൽ കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കുന്നതിനുള്ള അന്തരീക്ഷ-കാലാവസ്ഥാ മാനദണ്ഡങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.
കാലവർഷം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ആവശ്യമായ മഴയുടെ അളവ്, കാറ്റിന്റെ വ്യാപ്തിയും ദിശയും, ഒ.എൽ.ആർ (Outgoing Longwave Radiation) തുടങ്ങിയ മാനദണ്ഡങ്ങളൊന്നും ഇതുവരെ അനുകൂലമായിട്ടില്ല. 14 നിരീക്ഷണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലും തുടർച്ചയായ രണ്ടുദിവസം 2.5 മില്ലിമീറ്റർ മഴ ലഭിച്ചാൽ മാത്രമേ മഴയുടെ മാനദണ്ഡം പൂർത്തിയാകൂ. നിലവിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ മഴ കുറവാണ്. കൂടാതെ സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ (600 hpa) വരെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടേണ്ടതുണ്ട്, ഇതും ഇതുവരെ സ്ഥിരപ്പെട്ടിട്ടില്ല.
കാരണം അറബിക്കടലിലെ ചക്രവാതച്ചുഴി
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് (Cyclonic circulation) കാലവർഷക്കാറ്റിന്റെ ഗതിയെ തടസ്സപ്പെടുത്തുന്നത്. ഇതുമൂലം കേരളത്തിലേക്ക് എത്തേണ്ട കാലവർഷക്കാറ്റ് തീരപ്രദേശത്ത് വെച്ച് ദുർബലമായി സമാന്തരമായി തെക്കോട്ട് സഞ്ചരിക്കുകയാണ്.
തുടക്കം കനത്ത മഴയോടെ
ജൂൺ ഒന്നിന് ശേഷം ബംഗാൾ ഉൾക്കടലിൽ ഒരു പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ കാലവർഷക്കാറ്റ് കേരളത്തിലേക്ക് ശക്തമായി പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമായി ജൂൺ 3 അർദ്ധരാത്രിയോടെ മഴ വ്യാപകമാവുകയും, ജൂൺ 4 മുതൽ 8 വരെ വടക്കൻ കേരളത്തിലുൾപ്പെടെ സംസ്ഥാനത്തൊട്ടാകെ കനത്ത മഴ ലഭിക്കുകയും ചെയ്തേക്കാം. ബംഗാൾ ഉൾക്കടലിലെ സിസ്റ്റം ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Published 2 days ago