Info
27 May 2026, 06:12 PM
ഏലക്കൃഷിയിൽ കുമ്മായ പ്രയോഗത്തിന് ശേഷം ചെടികൾക്ക് കരുത്തേകാൻ രണ്ട് മികച്ച ഫോളിയാർ മിശ്രിതങ്ങൾ

ഏലത്തോട്ടങ്ങളിൽ കുമ്മായ പ്രയോഗത്തിന് ശേഷം ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ ഫോളിയാർ സ്പ്രേ (Foliar Spray) ചെയ്യുന്നത് വളരെ ഗുണം ചെയ്യും. കടുത്ത വേനൽച്ചൂട് കാരണം കഴിഞ്ഞ മാസങ്ങളിൽ പലർക്കും തോട്ടങ്ങളിൽ ഫോളിയാർ നൽകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ നിലവിൽ ഏലച്ചെടികളിൽ പുതിയ ശരങ്ങൾ വരുന്നുണ്ടെങ്കിലും, മഞ്ഞപ്പിഞ്ച് പൊഴിയുക, കായ് പിടുത്തം കുറയുക, കായ്കൾക്ക് വലിപ്പമില്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ മിക്ക കർഷകരും നേരിടുന്നുണ്ട്.
കുമ്മായം ഇട്ടു കഴിഞ്ഞ് ഒരു 15 ദിവസത്തേക്ക് മറ്റ് വളങ്ങൾ ഒന്നും നൽകാത്തതിനാൽ ചെടികൾക്ക് ക്ഷീണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുമ്മായം ഇട്ട് 5-6 ദിവസങ്ങൾക്ക് ശേഷം ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി താഴെ പറയുന്ന രണ്ട് ഫോളിയാർ കോമ്പിനേഷനുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്.
• കോമ്പിനേഷൻ 1
ന്യൂട്രിബോൺ 20 (Nutribond 20): 400 മില്ലി - ഇതിൽ NPK, മൈക്രോ ന്യൂട്രിയന്റുകൾ, കടൽപ്പായൽ സത്ത് എന്നിവ അടങ്ങിയിരിക്കുന്നു.
എക്സീഡ് (Exceed): 200 ഗ്രാം - ഇത് അമിനോ ആസിഡുകൾ അടങ്ങിയ ഒരു മൈക്രോ ന്യൂട്രിയന്റ് മിശ്രിതമാണ്.
ഉപയോഗിക്കേണ്ട വിധം: ഇവ രണ്ടും 200 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ നന്നായി സ്പ്രേ ചെയ്തു കൊടുക്കാം. ഇത് കായ് പൊഴിയുന്നത് തടയാനും, മികച്ച കായ് പിടുത്തത്തിനും, കായ്കൾക്ക് നല്ല വലിപ്പം വെക്കാനും സഹായിക്കും.
• കോമ്പിനേഷൻ 2
എം.സി സെറ്റ് (MC Set): 300 മില്ലി - കടൽപ്പായൽ സത്തും ബോറോണും ഇതിൽ അടങ്ങിയിട്ടുണ്ട്.
സിങ്കാബോർ (Zincabor) അല്ലെങ്കിൽ കാസ്ബോ (Casbo): 400 മില്ലി - സിങ്ക്, കാൽസ്യം, ബോറോൺ, പൊട്ടാസ്യം എന്നിവ അടങ്ങിയതാണ് സിങ്കാബോർ. ഇതിന് പകരമായി കാൽസ്യവും ബോറോണും സിങ്കും അടങ്ങിയ 'കാസ്ബോ' എന്ന വളവും ഉപയോഗിക്കാവുന്നതാണ്.
13:0:45 വളം: 1 കിലോ
ഉപയോഗിക്കേണ്ട വിധം: ഇവയെല്ലാം കൂടി 200 ലിറ്റർ വെള്ളത്തിൽ കലക്കി അടിക്കാവുന്നതാണ്. പൊട്ടാസ്യം കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കായ്കൾക്ക് നല്ല വലിപ്പം ലഭിക്കാനും, ശരം നീളം വെക്കാനും, പുതിയ അരുമ്പുകൾ ഉണ്ടാകാനും, മഞ്ഞപ്പിഞ്ച് പൊഴിയുന്നത് ഫലപ്രദമായി തടയാനും ഈ മിശ്രിതം വളരെ മികച്ചതാണ്.
• മരുന്ന് സ്പ്രേ ചെയ്യുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
ഇലകൾ കുളിപ്പിച്ച് അടിക്കുക: ചെടിയുടെ എല്ലാ ഭാഗത്തും, പ്രത്യേകിച്ച് ഇലകളുടെ അടിഭാഗത്തും മരുന്നെത്തുന്ന രീതിയിൽ ഇലകൾ നന്നായി കുളിപ്പിച്ച് വേണം സ്പ്രേ ചെയ്യാൻ .
അളവ് കുറയ്ക്കരുത്: മരുന്നിന്റെയോ വെള്ളത്തിന്റെയോ അളവ് കുറച്ച് ലാഭിക്കാൻ ശ്രമിക്കരുത്. മരുന്ന് എല്ലാ ഇലകളിലും എത്താതിരുന്നാൽ ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും അത് വിളവിനെ ബാധിക്കുകയും ചെയ്യും. അല്പം ചിലവ് കൂടിയാലും അതിനേക്കാൾ മികച്ച വിളവ് ലഭിക്കാൻ ഇത് സഹായിക്കും .
അമിതവളർച്ചയെ ഭയക്കേണ്ടതില്ല: ഇലകൾ കുളിപ്പിച്ച് അടിച്ചാൽ ചെടികൾ അമിതമായി വളർന്നു പോകുമെന്ന തെറ്റിദ്ധാരണ വേണ്ട. നൈട്രജന്റെ അളവ് ക്രമാതീതമായി കൂടിയാൽ മാത്രമേ ചെടികൾ അമിതമായി വളരുകയുള്ളൂ . ഈ വളപ്രയോഗം ചെടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

Published 2 days ago