Info
28 May 2026, 06:46 AM
റബർ വിലയിൽ വൻ ചാഞ്ചാട്ടം, ഏലയ്ക്ക സ്വന്തമാക്കാൻ വിപണിയിൽ മത്സരം; ഇന്നലത്തെ അന്തിമ വിലകൾ

ഏഷ്യൻ റബർ വിലയിൽ വൻ ചാഞ്ചാട്ടം. പെരുന്നാൾ അവധി മൂലം മലേഷ്യൻ വിപണി ഇന്നലെ പ്രവർത്തിച്ചില്ല, ഇത് അവസരമാക്കി ഊഹക്കച്ചവടക്കാർ ജപ്പാനീസ് മാർക്കറ്റിൽ പിടിമുറുക്കി. ഇതിനിടയിൽ ഡോളറിന് മുന്നിൽ യെന്നിന്റെ മൂല്യതകർച്ച ഒരു വിഭാഗം നിക്ഷേപകരെ ആകർഷിച്ചതോടെ ഓപ്പണിങ് വേളയിൽ റബർ കിലോ 409 യെന്നിൽ നിന്നും 418 വരെ മുന്നേറിയെങ്കിലും ഉയർന്ന തലത്തിൽ പിടിച്ചു നിൽക്കാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബറിനായില്ല, വ്യാപാരാന്ത്യം നിരക്ക് 412 ലേയ്‌ക്ക് താഴ്‌ന്നു. ബാങ്കോക്കിൽ 279 രൂപയിൽ വിപണനം നടന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് വില 252 രൂപയിൽ നിന്നും 255 രൂപയായി, അതേ സമയം ലാറ്റക്‌സ്, ഒട്ടുപാൽ വിലകൾ 152 രൂപയിൽ സ്‌റ്റെഡിയാണ്.
ഉൽപാദന മേഖലയിൽ ഇന്നലെ രാവിലെ നടന്ന ഏലക്ക ലേലത്തിന് ഇറങ്ങിയ ചരക്കിൽ ഭൂരിഭാഗവും ഇടപാടുകാർ മത്സരിച്ച് സ്വന്തമാക്കി. മൊത്തം 44,980 കിലോഗ്രാം ഏലക്ക ലേലത്തിന് വന്നതിൽ 44,794 കിലോയും ആഭ്യന്തര വിദേശ ഇടപാടുകാർ കൈക്കലാക്കി. ഉത്തരേന്ത്യയിലെ വൻകിട സുഗന്‌ധവ്യഞ്‌ജന സ്‌റ്റോക്കിസ്‌റ്റുകൾ രംഗത്ത് സജീവമാണ്. ശരാശരി ഇനങ്ങൾ കിലോ 2668 രൂപയിലും മികച്ചയിനങ്ങൾ 3255 രൂപയിലും ലേലം കൊണ്ടു.
അന്തർസംസ്ഥാന വ്യാപാരികളിൽ നിന്നുള്ള ഡിമാന്റിൽ കുരുമുളക് വില ക്വിൻറ്റലിന് 100 രൂപ വർധിച്ച് 70,400 രൂപയായി. മലബാർ മേഖലയിൽ നിന്നും മുളകിന് വിൽപ്പനക്കാർ കുറവായിരുന്നു.
പെരുന്നാൾ പ്രമാണിച്ച് കൊച്ചി വെളിച്ചെണ്ണ വിപണി ഇന്നലെ പ്രവർത്തിച്ചില്ല

Published 23 hours ago