Info
19 Mar 2026, 02:53 PM
ഏലം കർഷകർക്ക് ആശ്വാസമായി വേനൽമഴ, റബറിനും കുരുമുളകിനും ഇടിവ്
ഹൈറേഞ്ചിലെ പല ഭാഗങ്ങളെയും വേനൽ മഴ കനിഞ്ഞത് കർഷകർക്ക് ആശ്വാസം പകർന്നു. കനത്ത പകൽ ചൂടിൽ ഒട്ടുമിക്ക ഏലതോട്ടങ്ങളും വരൾച്ചയെ അഭിമുഖീകരിച്ച അവസരത്തിൽ മഴയുടെ കടന്ന് വരവ് ഭൂമിയെ അൽപ്പം തണുപ്പിച്ചു. തുടർ മഴയ്ക്ക് അവസരം ലഭിച്ചാൽ ഏലതോട്ടങ്ങൾ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാക്കും. ഇന്ന് നടന്ന ലേലത്തിൽ 59,265 കിലോഗ്രാം ഏലക്ക വന്നതിൽ 57,910 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 257 രൂപയിലും മികച്ചയിനങ്ങൾ 2572 രൂപയിലും കൈമാറി. കാലാവസ്ഥ അനുകൂലമായാൽ സ്റ്റോക്കിസ്റ്റുകൾ വരും ദിനങ്ങൾ ചരക്ക് വിൽപ്പനയ്ക്ക് നീക്കം നടത്താം.
ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത് നിക്ഷേപകർ ലാഭമെടുപ്പിന് മുൻ തൂക്കം നൽകിയത് ഉൽപ്പന്ന വിലയിൽ തിരുത്തലിന് ഇടയാക്കി. വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾക്കിടയിൽ കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് വില ക്വിന്റലിന് 100 രൂപ കുറഞ്ഞ് 21,700 രൂപയായി. അഞ്ചാം ഗ്രേഡ് 21,400 രൂപയിൽ വിപണനം നടന്നു.
ആഭ്യന്തര വിപണിയിൽ നിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞത് കുരുമുളകിനെ അൽപ്പം തളർത്തി. അൺ ഗാർബിൾഡ് മുളക് വില ക്വിന്ററ്റലിന് 69,800 രൂപയായി താഴ്ന്നു. അതേ സമയം കാർഷിക മേഖലകളിൽ നിന്നുള്ള നാടൻ കുരുമുളക് വരവ് കുറഞ്ഞ അളവിലാണ്.

Published 18 hours ago