Info
08 Jun 2026, 07:43 AM
ചക്കുപള്ളത്തിൽ ഏലം കർഷകർക്കായി ഇന്ന് ബോധവൽക്കരണ സെമിനാർ; പുനരുദ്ധാരണ പദ്ധതി വഴി ഹെക്ടറിന് ഒരു ലക്ഷം രൂപ ധനസഹായം
സംസ്ഥാനത്തെ ഏലം കൃഷിയുടെ ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി സ്പൈസസ് ബോർഡുമായി സഹകരിച്ച് KERA പ്രോജക്ട് നടപ്പിലാക്കുന്ന ഏലം പുനരുദ്ധാരണ പദ്ധതിയുടെ (Cardamom Replantation Scheme) ഭാഗമായി ഇന്ന് (ജൂൺ 8, തിങ്കളാഴ്ച) ചക്കുപള്ളത്ത് കർഷകർക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ചക്കുപള്ളം പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.
'ഏലത്തിന്റെ മികച്ച കൃഷി രീതികളും പരിപാലനമുറകളും' എന്ന വിഷയത്തിൽ ശാന്തൻപാറ ICAR - കൃഷി വിജ്ഞാന കേന്ദ്രത്തിലെ (KVK) സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. സുധാകർ എസ് കർഷകർക്ക് വിദഗ്ധ ക്ലാസുകൾ നൽകും.
ഹെക്ടറിന് ഒരു ലക്ഷം രൂപയുടെ ധനസഹായം
ഏലം പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു ഹെക്ടറിന് ഒരു ലക്ഷം രൂപയാണ് കർഷകർക്ക് ധനസഹായമായി ലഭിക്കുന്നത്. ഇടുക്കി ജില്ലയിൽ ഭൂമിയുള്ളവരും, ഏലം രജിസ്ട്രേഷൻ (CR) കൈവശമുള്ളവരുമായ കർഷകർക്കാണ് ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാൻ സാധിക്കുക. ധനസഹായം ലഭിക്കാൻ താല്പര്യമുള്ള കർഷകർ ഈ ബോധവൽക്കരണ സെമിനാറിൽ നിർബന്ധമായും പങ്കെടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. ഇടുക്കി ജില്ലയിലെ എല്ലാ ഏലം കർഷകർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സെമിനാറിൽ പങ്കെടുക്കുന്ന കർഷകർ നിർബന്ധമായും ആധാർ കാർഡ് കൈയ്യിൽ കരുതേണ്ടതാണ്.
ധനസഹായത്തിനായി ആവശ്യമായ രേഖകൾ:
• ആധാർ കാർഡ്
• ബാങ്ക് പാസ്സ് ബുക്ക്
• ഭൂനികുതി രസീത്
• ഏലം രജിസ്ട്രേഷൻ (CR) സർട്ടിഫിക്കറ്റ്
• റീപ്ലാന്റ് ചെയ്ത സ്ഥലത്തിന്റെ സർവ്വേ സ്കെച്ച്
ലോകബാങ്കിന്റെ സഹായത്തോടെയാണ് ഈ കാർഷിക നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കുമളി സ്പൈസസ് ബോർഡ് ഫീൽഡ് ഓഫീസിലെ KERA ഫീൽഡ് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ:
ധന്യ – 9497267242
മാളവിക – 6238089595.

Published 22 hours ago