Cardamom Live
Login
ജൂൺ മാസത്തെ ഏലം കൃഷി പരിചരണം: വളപ്രയോഗവും ഫോളിയാർ സ്പ്രേയും - 2
Back to News
Info 08 Jun 2026, 04:56 PM

ജൂൺ മാസത്തെ ഏലം കൃഷി പരിചരണം: വളപ്രയോഗവും ഫോളിയാർ സ്പ്രേയും - 2

രോഗപ്രതിരോധ നടപടികൾക്ക് പുറമെ മഴക്കാലത്ത് ഏലച്ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭ്യമാക്കേണ്ടതുണ്ട്. കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന വളപ്രയോഗ രീതികൾ ഇനി പറയുന്നവയാണ്:

• വളപ്രയോഗം: കുമ്മായം നൽകി 15 ദിവസങ്ങൾക്ക് ശേഷം മാത്രമേ വളപ്രയോഗം നടത്താൻ പാടുള്ളൂ. തോട്ടത്തിലെ അഴുകൽ രോഗത്തിന്റെ തീവ്രത കണക്കിലെടുത്തു വേണം വളം നൽകാൻ. ഇതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു മിശ്രിതം ഉപയോഗിക്കാം:

o 10:26:26 (150 gm) + പൊട്ടാഷ് (50 gm) + മഗ്നീഷ്യം സൾഫേറ്റ് (50 gm) + മോളാർ (50 gm) + ആംപിൾ ഗ്രാനുൾ (50 gm)
o 10:26:26 (150 gm) + പൊട്ടാഷ് (50 gm) + മഗ്നീഷ്യം സൾഫേറ്റ് (50 gm) + മോളാർ (50 gm) + കോൺസെർട്ട് ഗ്രാനുൾ (50 gm)

• ഫോളിയാർ സ്പ്രേ (ഇലകളിൽ തളിക്കുന്ന വളം): ചെടികളുടെ മികച്ച വളർച്ചയ്ക്കും പുഷ്ടിക്കുമായി ഫോളിയാർ സ്പ്രേ നൽകാം. ഇതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു മിശ്രിതം 200 ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്നതാണ്:

o സിങ്കാബോർ (500 ml) + കാൽമിനോ (200 ml) + സ്പ്രൗട്ട് (150 ml)
o ബ്ലൂം മാജിക് (1 Kg) + മിംഗിൾ (200 gm) + സ്പ്രൗട്ട് (150 ml)
o ഫോസ്മാജിക് (1 Kg) + എക്സീഡ് (200 gm) + സീമിഗ്രോ (200 ml)
o ഫ്രൂട്ട്മാജിക് (1 Kg) + മിംഗിൾ (200 gm) + സ്പ്രൗട്ട് (150 ml)

Published 22 hours ago