Info
11 Jun 2026, 05:51 PM
ഏലം കൃഷി: ശാസ്ത്രീയമായ മഴക്കാല പരിചരണം - ഭാഗം 2 (വളപ്രയോഗവും സൂക്ഷ്മ മൂലകങ്ങളും)
കുമ്മായ പ്രയോഗത്തിന് ശേഷം ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ചെടിയുടെ വളർച്ചയ്ക്കും, മികച്ച വിളവിനും ആവശ്യമായ മൂലകങ്ങൾ ഇലകളിലൂടെയും (Foliar) മണ്ണിലൂടെയും നൽകാം.
1. ഫോളിയാർ പ്രയോഗം (ഇലകളിലൂടെയുള്ള വളപ്രയോഗം)
ഫംഗിസൈഡ് അടിച്ച് 5 ദിവസത്തെ ഇടവേള നൽകിയ ശേഷം (ചെടികൾ ഫ്രഷ് ആകാൻ ഈ സമയം ആവശ്യമാണ്) ഫോളിയാർ പ്രയോഗം നടത്താം. ഇത് വേഗത്തിൽ ചെടികൾക്ക് ലഭ്യമാകും.
• ഫോളിയാർ കൂട്ട് (200 ലിറ്റർ വെള്ളത്തിൽ):
o 19:19:19 വളം (മഴ കൂടുതലാണെങ്കിൽ 0:52:34 ഉപയോഗിക്കാം) - 1 കിലോ.
o പൊട്ടാഷ്യം ഷൂനൈറ്റ് (പ്രകാശസംശ്ലേഷണത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ മഗ്നീഷ്യം ഇതിലുണ്ട്) - 1 കിലോ.
o മൈക്രോ ഫുഡ് - 1/2 കിലോ.
o ബോറോൺ (കായുടെ തൂക്കം കൂടാനും മഞ്ഞപ്പിഞ്ച് കൊഴിയാതിരിക്കാനും) - 200 ഗ്രാം.
o കാൽസ്യം, മാംഗനീസ്, സിങ്ക് - 100 ഗ്രാം വീതം.
o അലുമിനിയം സിലിക്കേറ്റ് - 1/2 കിലോ.
o കെ-20 (K20) നാനോ പൊട്ടാഷ് (ഇലകളുടെ അറ്റം കരിയുന്നത് തടയാൻ സഹായിക്കും).
o വൈറസ്/ബാക്ടീരിയ നിയന്ത്രണത്തിനായി സേഫ് 3 (100 ഗ്രാം), ആക്ടിനോൾ (1/2 ലിറ്റർ) എന്നിവയും ചേർക്കാം.
• പ്രയോഗിക്കേണ്ട വിധം: ഇലകളിലും ചെടിയുടെ പച്ചപ്പുള്ള ഭാഗങ്ങളിലും പൂർണ്ണമായി സ്പ്രേ ചെയ്യുക. നിശ്ചിത ഇടവേളകളിൽ ഫോളിയാർ നൽകാം.
2. മണ്ണിലൂടെയുള്ള ജൈവ വളപ്രയോഗം (ബയോ കിറ്റുകൾ)
മഴ തുടങ്ങുമ്പോഴേക്കും വേരുപുഴുവിനെ നശിപ്പിക്കാൻ കടുത്ത കീടനാശിനികൾ കലക്കി ഒഴിക്കുന്നത് മിത്ര ബാക്ടീരിയകളെ നശിപ്പിക്കും. മണ്ണിലുള്ള വളം ചെടികൾക്ക് എടുക്കാൻ കഴിയാത്ത അവസ്ഥ ഇതുമൂലം ഉണ്ടാകും. ഇതിനൊരു പരിഹാരമാണ് ബയോ കിറ്റുകൾ.
• ബയോ കിറ്റുകളുടെ ഉപയോഗം: ട്രൈക്കോഡെർമ, സ്യൂഡോമോണസ്, കാൽസ്യം, ബോറോൺ, കടൽപ്പായൽ തുടങ്ങിയവ അടങ്ങിയ കിറ്റുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് മണ്ണിലെ മിത്ര കീടങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വേരുപുഴുവിനെ നിയന്ത്രിക്കാനും സഹായിക്കും.
• പ്രയോജനങ്ങൾ: ഈ ജൈവ കിറ്റുകൾ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുമ്പോൾ മണ്ണ് ശുദ്ധിയാകുകയും, വള്ളി നീളുന്ന സമയത്ത് കണ്ടുവരുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും സാധിക്കും. ഏകദേശം 2500 ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കിറ്റുകൾ 250 ചെടികൾക്ക് വരെ നൽകാം.

Published 3 days ago