Info
12 Jun 2026, 09:03 AM
ആഗോള വിപണി കീഴടക്കി അസമിന്റെ സ്വന്തം 'തേസ്പൂർ ലിച്ചി'; ദുബായിലേക്കും സിംഗപ്പൂരിലേക്കും ആദ്യ കയറ്റുമതി
വടക്കുകിഴക്കൻ ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകി അസമിന്റെ ഭൗമ സൂചിക (GI) പദവിയുള്ള 'തേസ്പൂർ ലിച്ചി' ആദ്യമായി രാജ്യാന്തര വിപണികളിലേക്ക്. തേസ്പൂരിലെ ലിച്ചി കൃഷിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 1.6 ടൺ ലിച്ചിയാണ് ദുബായിലേക്കും സിംഗപ്പൂരിലേക്കുമായി കയറ്റി അയച്ചത്. ഇതോടെ കർഷകർക്ക് ലഭിക്കുന്നത് ഇരട്ടി ലാഭമാണ്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അപെഡയുടെ (APEDA) നേതൃത്വത്തിലാണ് ഈ ചരിത്രപരമായ കയറ്റുമതി യാഥാർഥ്യമാക്കിയത്. ഒരു ടൺ ലിച്ചി ദുബായിലേക്കും 600 കിലോഗ്രാം സിംഗപ്പൂരിലേക്കുമാണ് അയച്ചിരിക്കുന്നത്. സോണിത്പൂർ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'തേസ്പൂർ ലിച്ചി ഫെസ്റ്റിവൽ 2026'-ൽ വച്ചായിരുന്നു കയറ്റുമതിയുടെ ഫ്ലാഗ് ഓഫ് കർമം നടന്നത്.
വടക്കുകിഴക്കൻ മേഖലയിലെ കാർഷിക ഉൽപന്നങ്ങൾക്ക് ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എക്സിൽ (X) കുറിച്ചു.
എന്താണ് തേസ്പൂർ ലിച്ചിയുടെ പ്രത്യേകത?
അതുല്യമായ രുചി, സമൃദ്ധമായ പൾപ്പ്, ആകർഷകമായ കടും ചുവപ്പ് നിറം, പ്രത്യേക സുഗന്ധം എന്നിവയാണ് തേസ്പൂർ ലിച്ചിയെ രാജ്യാന്തര വിപണിയിൽ പ്രിയങ്കരമാക്കുന്നത്. ബോംബെ, ഇലൈച്ചി, പിയാജി, ചൈനീസ് തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇതിൽ 'ബോംബെ' ഇനത്തിന് ആഭ്യന്തര വിപണിയിൽ വലിയ ഡിമാൻഡാണ്. ഒരെണ്ണത്തിന് 40 മുതൽ 50 രൂപ വരെയാണ് നിലവിൽ വില ലഭിക്കുന്നത്.
ഒരു നൂറ്റാണ്ടിന്റെ ചരിത്രം
1923-ൽ പ്രശസ്ത സാഹിത്യകാരനായ പത്മനാഥ് ഗൊഹെയ്ൻ ബറുവയാണ് തേസ്പൂരിൽ ലിച്ചി കൃഷിക്ക് തുടക്കം കുറിച്ചത്. നൂറ് വർഷങ്ങൾക്കിപ്പുറം 150-ൽ പരം കർഷകർ 400-ലധികം ബിഗ ഭൂമിയിലായി ഈ കൃഷിയിൽ സജീവമാണ്.
നിലവിലെ ആഭ്യന്തര വിപണി നിരക്കിനേക്കാൾ 10 ശതമാനം വരെ ഉയർന്ന വിലയാണ് കയറ്റുമതിയിലൂടെ കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. അപെഡയുടെ പിന്തുണയോടെയുള്ള ഈ മുന്നേറ്റം കൂടുതൽ കർഷകരെ കയറ്റുമതി അധിഷ്ഠിത കൃഷിയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published 1 day ago