Cardamom Live
Login
ഏലത്തിനു പ്രതീക്ഷ, റബർ വിലയിൽ ഇടിവ്
Back to News
Info 21 Mar 2026, 05:08 PM

ഏലത്തിനു പ്രതീക്ഷ, റബർ വിലയിൽ ഇടിവ്

ഏലത്തിനായി ആഭ്യന്തര ഇടപാടുകാരും ചില കയറ്റുമതി സ്‌ഥാപനങ്ങളും കാണിച്ച ഉത്സാഹം സ്‌റ്റോക്കിസ്‌റ്റുകളിൽ പ്രതീക്ഷ പകർന്നു. ഇന്ന് ലേലത്തിന് എത്തിയ 54,357 കിലോഗ്രാം ഏലക്കയിൽ 53,194 കിലോയും ലേലം കൊണ്ടു. പല ഭാഗങ്ങളിലും വീണ്ടും വരണ്ട കാലാവസ്‌ഥ അനുഭവപ്പെടുന്നത് ഉൽപാദകരെ തോട്ടങ്ങളിൽ നിന്നു പിന്തിരിപ്പിക്കും.

നേരത്തെ വേനൽ മഴയടെ വരവ് കാർഷിക മേഖലകളിൽ പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ പകൽ താപനില വീണ്ടും ഉയരുന്നത് വരൾച്ചയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. ശരാശരി ഇനങ്ങൾ കിലോ 2185 രൂപയിലും മികച്ചയിനങ്ങൾ 2890 രൂപയിലും കൈമാറി.

തായ്ലാൻഡിൽ റബർ വില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു, ചൈനീസ് ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് ചുരുങ്ങിയതിനിടയിൽ സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയ്ക്ക് തിടുക്കം കാണിച്ചു. മാസാന്ത്യതോടെ വിവിധ രാജ്യങ്ങളിൽ റബർ ടാപ്പിങ് സീസണിന് തുടക്കം കുറിക്കുമെന്ന വിവരവും അവരുടെ വിൽപനയ്ക്ക് കാരണമായി. ബാങ്കോക്കിൽ റബർ കിലോ 234 രൂപയിൽ നിന്നും 231ലേക്ക് ഇടിഞ്ഞു. അതേ സമയം കേരളത്തിൽ റബർ വില സ്‌റ്റെഡിയാണ്. നാലാം ഗ്രേഡ് കിലോ 216 രൂപ.
Published 16 hours ago