Info
15 Jun 2026, 08:09 AM
ഏലത്തിലെ കൊത്തഴുകല്‍ രോഗം: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും (ഭാഗം 1)

ഓരോ മഴക്കാലത്തും ഏതൊരു ഏലം കർഷകനും ഏറെ പേടിയോടെ ഓർക്കുന്ന ഒന്നാണ് കൊത്തഴുകൽ രോഗം. ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തിക്കൊണ്ട് വരുന്ന ഏലച്ചെടി വിളവെടുപ്പിന് തയ്യാറാകുമ്പോള്‍ ഒരു അശനിപാതം പോലെ പടര്‍ന്നുപിടിക്കുന്ന രോഗമാണിത്. കര്‍ഷകന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകര്‍ത്തുകളയും വിധം അപ്രതീക്ഷിതമായാണ് ഈ രോഗം തോട്ടങ്ങളിൽ പ്രത്യക്ഷപ്പെടുക.
രോഗലക്ഷണങ്ങളും വ്യാപനവും
• പ്രാഥമിക ലക്ഷണം: ഇടക്കോരോ ചെടിയില്‍ അങ്ങിങ്ങായി കായ്കള്‍ നിറം മങ്ങി അഴുകിപോകുന്നതാണ് ആദ്യ ലക്ഷണം. കായും അതിനോട് ചേർന്ന കൊത്തുകളും നിറം മാറി കറുത്ത നിറത്തിലാവുകയും അഴുകി ദുർഗന്ധം ഉണ്ടാവുന്ന രീതിയിൽ നശിച്ഛ് പോവുകയും ചെയ്യുന്നു.
• വ്യാപനം: വളരെ വേഗത്തിലാണ് ഇതിന്റെ വ്യാപനം നടക്കുന്നത്. താമസിയാതെ തന്നെ ചെടിയിലെ മുഴുവന്‍ കായും ശരമുള്‍പ്പെടെ അഴുകിപ്പോകുന്നു.
• ആഘാതം: കരുതലോടെ പ്രതിവിധി ചെയ്തില്ലെങ്കില്‍ തോട്ടത്തിലെ മൊത്തം വിളവും നശിപ്പിച്ചു കഴിയാന്‍ പോന്നത്ര വിനാശകാരിയാണ് ഈ രോഗം.
പ്രതിരോധ മാർഗ്ഗങ്ങൾ
രോഗം വന്നു കഴിഞ്ഞാല്‍ പ്രതിരോധിക്കാന്‍ നിരന്തരപ്രയത്നം വേണ്ടിവരും. അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ കാലവര്‍ഷത്തിന് മുന്നോടിയായി തന്നെ സ്വീകരിക്കണം:
• വേരു സംരക്ഷണം: മഴക്കാലത്തിന് മുൻപായി ചെടിയുടെ വേരുകൾ സംരക്ഷിക്കാനുള്ള നടപടികൾ എടുക്കുക.
• തോട്ടം വൃത്തിയാക്കൽ: തോട്ടത്തിലെ ചപ്പുചവറുകൾ നീക്കം ചെയ്ത് ശുചിയാക്കി വെക്കുക.
• മരുന്ന് പ്രയോഗം: അഡ്വാന്‍സ് ഫംഗിസൈഡുകള്‍ ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക.
• അമ്ലത്വം കുറയ്ക്കൽ: കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് എന്നിവ നല്കി മണ്ണിന്റെ അമ്ലത്വം (Acidity) കുറക്കുക.
വിളവെടുപ്പ് സമയത്തെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• പ്രത്യേക സംഘം: കായെടുപ്പ് പ്ലാൻ ചെയ്യുന്നവർ വളരെ ശ്രദ്ധിക്കണം. രോഗം ബാധിച്ച ചെടികളിൽ കായെടുക്കാൻ ഒരു പ്രത്യേക ഗ്രൂപ്പ് പണിക്കാരെ ഏൽപ്പിക്കുക.
• സാനിറ്റൈസേഷൻ: ഈ ജോലിക്കാർ മറ്റ് ആരോഗ്യവുമുള്ള ചെടികളിൽ കായെടുക്കുന്നതിന് മുൻപ് കൈ നന്നായി കഴുകി സാനിറ്റൈസ് ചെയ്തു എന്ന് ഉറപ്പുവരുത്തുക.
• ഉടൻ മരുന്ന് തളിക്കുക: കായെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ തോട്ടത്തിൽ ഫംഗിസൈഡ് മരുന്നുകൾ സ്പ്രേ ചെയ്യാൻ ശ്രദ്ധിക്കണം.

Published 5 days ago