Cardamom Live
Login
ഏലത്തിലെ കൊത്തഴുകല്‍ രോഗം: നിയന്ത്രണവും മരുന്ന് പ്രയോഗങ്ങളും (ഭാഗം 2)
Back to News
Info 15 Jun 2026, 12:46 PM

ഏലത്തിലെ കൊത്തഴുകല്‍ രോഗം: നിയന്ത്രണവും മരുന്ന് പ്രയോഗങ്ങളും (ഭാഗം 2)

ഏലത്തിലെ കൊത്തഴുകല്‍ രോഗം: നിയന്ത്രണവും മരുന്ന് പ്രയോഗങ്ങളും (ഭാഗം 2)

കൊത്തഴുകൽ വളരെ വേഗം പടര്‍ന്നു പിടിക്കുമെന്നതിനാല്‍ തോട്ടം മൊത്തം മരുന്ന് ചെയ്യേണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കായെടുപ്പിന് ശേഷം അന്തര്‍വ്യാപനശേഷിയുള്ള (Systemic fungicide) മരുന്നുകൾ കൊടുക്കേണ്ടതുണ്ട്. കൂടുതൽ അഴുകലുള്ള ചെടികള്‍ക്ക് ചുവട്ടില്‍ ഇവ ഒഴിച്ചു കൊടുക്കുകയും വേണം.

മഴക്കാലത്തെ പ്രത്യേക പരിചരണം

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴെ പറയുന്ന മിശ്രിതം ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്:
• പ്രത്യേക മിക്സർ: 1 കിലോ COC (Copper Oxychloride) + 9 കിലോ കുമ്മായം.
• പ്രയോഗിക്കേണ്ട രീതി: ഈ മിക്സർ അഴുകലുള്ള ഭാഗത്ത് നന്നായി തൂളിക്കൊടുക്കുക.

ചെടികള്‍ നിരന്തരം നിരീക്ഷിക്കുകയും രോഗത്തിന് കണ്‍ട്രോള്‍ കിട്ടുന്നില്ലെങ്കില്‍ തുടര്‍ ഫംഗിസൈഡ് പ്രയോഗം ആവര്‍ത്തിക്കുകയും വേണം.

പ്രധാനപ്പെട്ട സ്പ്രേയിങ് മിശ്രിതങ്ങൾ

200 ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന 4 തരം കൂട്ടുകൾ താഴെ നൽകുന്നു:

കൂട്ട് 1
• COC: 300 ഗ്രാം
• Itwin: 150 ഗ്രാം
• Validamycin: 200 ml
• രീതി: ചരം കുളിപ്പിച്ച് ചുവട് കൂട്ടി സ്പ്രേ കൊടുക്കുക.


കൂട്ട് 2

• Kocide: 250 ഗ്രാം
• Metalaxil (M) (35% pure ഫോം): 100 ഗ്രാം
• Tagmycin: 4 പാക്കറ്റ്
• രീതി: നല്ലപോലെ ചരം കുളിപ്പിച്ച് ചുവട് കൂട്ടി സ്പ്രേ കൊടുക്കുക.

കൂട്ട് 3

• Moncerin: 200 ml
• Itwin: 150 ഗ്രാം
• Biomycin: 200 ml
• രീതി: നല്ലപോലെ ചരം കുളിപ്പിച്ഛ് ചുവട്ടിൽ കൂട്ടി സ്പ്രേ കൊടുക്കുക.

കൂട്ട് 4

• Metalaxil (M - 35% pure ഫോം): 200 ഗ്രാം
• Validamycin: 200 ml
• രീതി: ഇലകളിലും കായ്കളിലും നല്ലപോലെ സ്പ്രേ കൊടുക്കുക.

പ്രത്യേകം ശ്രദ്ധിക്കുക: സ്പ്രേ ചെയ്യുമ്പോൾ മരുന്നുകൾ ചെടിയിൽ പിടിച്ചിരിക്കാൻ പശ ചേർക്കേണ്ടതും, ഒപ്പം ബാക്റ്റീരിയ നശിപ്പിക്കാനുള്ള മരുന്ന് (Bactericide) കൂട്ടി സ്പ്രേ കൊടുക്കേണ്ടതും നിർബന്ധമാണ്.

Published 6 days ago