Cardamom Live
Login
Back to News
Info 15 Jun 2026, 10:10 PM

രാജാക്കാട്ടിൽ പുതിയ മലഞ്ചരക്ക് വ്യാപാര സ്ഥാപനം 'സൈലോറ സ്പൈസസ്' പ്രവർത്തനമാരംഭിച്ചു

രാജാക്കാട്: സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ രാജാക്കാടിന്റെ വ്യാപാര മേഖലയ്ക്ക് കരുത്തേകി പുതിയൊരു സംരംഭം കൂടി പ്രവർത്തനമാരംഭിച്ചു. രാജാക്കാട് - കുത്തുങ്കൽ റോഡിൽ പഴയവിടുതി ഗവൺമെൻ്റ് യു.പി സ്കൂളിന് സമീപമായി 'സൈലോറ സ്പൈസസ്' (Sylora Spices) എന്ന സ്ഥാപനമാണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്.

സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കിങ്ങിണി രാജേന്ദ്രൻ നിർവ്വഹിച്ചു. രാജാക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. വി.എസ് ബിജു ഭദ്രദീപം തെളിയിച്ചു. മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. സജിമോൻ കോട്ടയ്ക്കൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

വാർഡ് മെമ്പർമാരായ ശ്രീ. ജോഷി കന്യാകുഴി, ശ്രീമതി. ബിന്ദു ജീവൻകുമാർ, മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ ട്രഷറർ ശ്രീ. വി.സി ജോൺസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായി . ഇവരെക്കൂടാതെ വിവിധ വ്യാപാരി വ്യവസായി പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഏലം, കുരുമുളക്, കാപ്പിക്കുരു, ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ, കൊക്കോ തുടങ്ങി എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും ഇവിടെ വിൽക്കാൻ സാധിക്കുന്നതാണ്.

പഠനശേഷം ഒരു ജോലിക്കായി ശ്രമിക്കുന്നതിന് പകരം സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കുക എന്ന മൂന്ന് യുവാക്കളുടെ സ്വപ്നമാണ് ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. ബിരുദപഠനം പൂർത്തിയാക്കിയ ഇരുപത്തിമൂന്ന്കാരായ സോബിൻ, അഞ്ചോ, ആഷിൻ എന്നിവരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിൽ.
കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാൻ സഹായിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് സ്ഥാപനത്തിൻറ്‍റെ സാരഥികളിൽ ഒരാളായ സോബിൻ ജോസഫ് 'cardamomlive ' നോട് പറഞ്ഞു.

അന്വേഷണങ്ങൾക്കും വില്പനക്കുമായി ബന്ധപെടുക
+91 9074862344
https://www.zayloraspices.com/
Published 5 days ago